മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള

161

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് & സൗണ്ട്
വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള.സംഘടനക്ക് വേണ്ടി സംസ്ഥാന ജനറല്‍
സെക്രട്ടറി ബിജു രാഗമാണ് അപേക്ഷ സമര്‍പ്പിച്ചത്.
ലൈറ്റ്,സൗണ്ട്,പന്തല്‍,അനൗണ്‍സ്‌മെന്റ്,റെന്റല്‍ സര്‍വീസ് അനുബന്ധ
മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴില്‍ ഉടമകളും,തൊഴിലാളികളും അടങ്ങുന്ന
സംഘടനയായ ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കഴിഞ്ഞ 12 വര്‍ഷങ്ങളായി കേരളത്തില്‍ 50000ല്‍ പരം തൊഴിലാളികളുമായി പ്രവര്‍ത്തിച്ചു
വരുന്നുണ്ട്.സംഘടനയിലെ 75% ശതമാനം ആളുകളും അര്‍ദ്ധപട്ടിണിക്കാരും,
കടബാധ്യതയിലും,ദുരിതത്തിലും കുടുംബ ജീവിതത്തില്‍ വളരെ പ്രയാസപ്പെടുന്നവരുമാണ്.സീസണില്‍ മാത്രം ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്
ജീവിക്കുന്നത്.എന്നാല്‍ ഈ സീസണ്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ
പ്രതീക്ഷകളെ തകിടം മറിക്കുന്ന അനുഭവമാണ് കൊറോണ വൈറസ് എന്ന മഹാവിപത്തിലൂടെ ബാധിച്ചിട്ടുള്ളത്. കോവിഡ് 19 ന്റെ ഭാഗമായി സംസ്ഥാനത്തെ ലൈറ്റ് & സൗണ്ട്,പന്തല്‍,അനൗണ്‍സ്‌മെന്റ്, റെന്റല്‍ സ്റ്റോര്‍ അനുബന്ധ മേഖലയിലുള്ള
തൊഴിലാളികള്‍ സാമ്പത്തികമായും മാനസികമായും വന്‍ തകര്‍ച്ചയിലാണ്.ഈ
കാലയളവില്‍ സംസ്ഥാന സര്‍ക്കാരിനോട് ചേര്‍ന്ന് 14 ജില്ലകളിലും പോലീസ്
അധികാരികള്‍ക്കും സമൂഹ അടുക്കളക്കും വേണ്ടി 1500 ല്‍ പരം വ്യത്യസ്ത
അളവിലുള്ള പന്തലുകളും ബ്രേക്ക് ദി ചെയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി
750ല്‍ പരം വാഷിംഗ് കോര്‍ണറുകളും 14 ജില്ലകളിലും ജന ബോധവത്കരണത്തിന്റെ
ഭാഗമായി 2000ത്തിലധികം വാഹന പ്രചരണവും മൊത്തം സംസ്ഥാന സര്‍ക്കാരിനോട്
ചേര്‍ന്ന് ഏകദേശം 4 കോടി രൂപ ചിലവ് വരുന്ന സൗജന്യ സേവനം നടത്താന്‍
ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് 19 ന്റെ ഭാഗമായി മിനിമം 6
മാസമെങ്കിലും ഞങ്ങളുടെ തൊഴില്‍ മേഖല സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന
രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.ആയതിനാല്‍ ബഹുമാന്യനായ
അങ്ങ് ഞങ്ങളുടെ സങ്കടം മനസിലാക്കി വാടക റൂമുകളില്‍ ഇരിക്കുന്ന
ഞങ്ങള്‍ക്ക് ഈ പ്രത്യേക സാഹചര്യത്തില്‍ അടുത്ത 6 മാസത്തേക്കെങ്കിലും വാടക
ഒഴിവാക്കി തരണമെന്നും വായ്പാ തിരിച്ചടവിന്റെ സമയത്തില്‍ അടുത്ത 6
മാസത്തേക്കെങ്കിലും ഇളവ് വരുത്തിയും പലിശരഹിത വായ്പകള്‍ തന്നും
സഹായിക്കണമെന്ന് അപേഷിക്കുന്നു .സര്‍ക്കാരിനോട് ചേര്‍ന്ന് ഞങ്ങള്‍
പ്രവര്‍ത്തിച്ചിട്ടും ഞങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും,ഇത് പത്ര
മാധ്യമങ്ങള്‍ മുഖേനെ കേരള ജനതയെ അറിയിക്കണമെന്നും അപേഷിക്കുന്നു.

Advertisement