ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം പള്ളിവേട്ട ആൽത്തറ മാർച്ച് മാസത്തിനു മുൻപ് അറ്റകുറ്റ പണികൾ ആരംഭിച്ചിരുന്നതാണ്. എന്നാൽ സംസ്ഥാനം മുഴുവൻ ലോക് ഡൗണ് വന്ന സാഹചര്യത്തിൽ പണികൾ നിർത്തി വയ്ക്കുകയും ചെയ്തു. എന്നാൽ പണി നിർത്തിയതിനാൽ ആൽ മരത്തിനു കാറ്റിലും മഴയത്തും ഭീക്ഷണി ഉണ്ടെന്ന് ദേവസം തഹസിൽദാർ ,പോലീസ് മേധാവി എന്നിവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ അപകടം ഒഴിവാക്കുന്നതിന് (07.04.2020) ആൽത്തറയുടെ പണികൾ പുനർ ആരംഭിച്ചിരിക്കുന്നു.
Advertisement