ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർ വിത്തു വിതയ്ക്കൽ ചടങ്ങ് നടത്തി

80

ഇരിങ്ങാലക്കുട :കർക്കിടകത്തിലെ ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർ വിളവെടുക്കുവാൻ കരനെൽ കൃഷിയ്ക്ക് വേണ്ടിയുള്ള വിത്തു വിതയ്ക്കൽ ചടങ്ങ് കൂടൽമാണിക്യം കൊട്ടിലായ്ക്കൽ പറമ്പിൽ  (കർമവേദിക്കടുത്തു ) കൂടൽമാണിക്യം ചെയർമാൻ യു. പ്രദീപ് മേനോൻ വിത്ത് വിതച്ചുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. കഴിഞ്ഞ 2 വർഷക്കാലമായി ഭഗവാന്റെ സ്വന്തം മണ്ണിൽ നിന്നാണ് ഇല്ലംനിറക്കാവശ്യമായ നെൽകതിർ കണ്ടെത്തിയിരുന്നത് . മുൻകാലങ്ങളിൽ  പുറത്തുനിന്നാണ് നെൽ കതിരുകൾ വാങ്ങാറുള്ളത് ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ മറ്റു ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. വളരെ കുറച്ചു പേര് മാത്രമാണ് പങ്കെടുത്തത്.

Advertisement