ഹരിത വിദ്യാലയം” ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ തിളങ്ങി

27

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽഫ്ലവർ ഹൈസ്കൂൾ, പൊതു വിദ്യാലയങ്ങളിലെ മികവുറ്റ വിദ്യാലയങ്ങളിൽ ഇടം നേടി. പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവയ്ക്കുന്നതിനായുള്ള സർക്കാരിന്റെ വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3-യിൽ മികവ് തെളിയിച്ച് മുൻനിരയിൽ നിൽക്കുന്നു.കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങളുടെ മികവുകളാണ് റിയാലിറ്റി ഷോയിലൂടെ അവതരിപ്പിക്കുന്നത്.1600 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങൾ ആണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നത് .ജില്ലയിൽ നിന്നുള്ള അഞ്ചു സ്കൂളുകളിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഇരിഞ്ഞാലക്കുടയും സ്ഥാനം പിടിച്ചു .പഠനരംഗത്തെ മികവുകൾക്കൊപ്പം കലാകായിക ശാസ്ത്ര സാങ്കേതിക പ്രവർത്തി പരിചയ രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ ഇടപെടലുകളും എല്ലാം ഈ’ ഷോ’യിൽ വിലയിരുത്തും. കുട്ടികൾക്കായി അബാക്കസ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആയോധനകലകളുടെ അഭ്യസനം ,ലൈവ് റേഡിയോ എഫ് എം, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ, മോട്ടിവേഷൻ ക്ലാസുകൾ, ദിനാചരണങ്ങൾ, സർഗ്ഗാത്മകത പ്രകടിപ്പിക്കാനാകുന്ന ടാലൻറ്സ്റ്റേജ്, വാൾ ഓഫ് ഹാപ്പിനസ് എന്നിവ ഈ വിദ്യാലയത്തിന്റെ മികവുറ്റ പ്രകടനങ്ങളാണ്. പൊതിച്ചോറ് വിതരണം ,ക്ലോത്ത് ബാങ്ക് പ്രവർത്തനം, ഔഷധ ചെടികൾ, ചെടിത്തോട്ടം പോഷകമൂല്യ മുള്ളഭക്ഷണം തുടങ്ങിയവ മികവുകൾ തന്നെ .പ്രധാനാധ്യാപിക സിസ്റ്റർ സകൊച്ചുത്രേസ്യ ടി ഐ, പി ടി എ പ്രസിഡന്റ് ജെയ്സൺ കരപറമ്പിൽ, അധ്യാപക പ്രതിനിധികൾ ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ റിയാലിറ്റി ഷോയിൽ പങ്കെടുത്തു.കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഞായറാഴ്ച രാത്രി 7 മണിക്ക് സംപ്രേഷണംചെയ്യും.

Advertisement