വാഹനങ്ങളുടെ മെയിന്റെനൻസ് സംബന്ധമായ സംശയനിവാരണത്തിന് ഹെല്പ് ലൈൻ ഒരുക്കുന്നു

176

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലഘട്ടത്തിൽ വാഹനങ്ങളുടെ മെയിന്റെനൻസ് സംബന്ധമായ സംശയനിവാരണത്തിന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം ഒരു ഹെല്പ് ലൈൻ ഒരുക്കുന്നു.ഏപ്രിൽ 7, 8 തിയ്യതികളിൽ വൈകീട്ട് 4 മുതൽ 7 വരെയാണ് സേവനം ലഭ്യമാക്കുന്നത്. മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ അധ്യാപകരായ റെയ്നോൾഡ് ജോസും, സഞ്ചേഷ്.കെ.എസ്സും ചേർന്നാണ് ഹെല്പ് ലൈൻ ഒരുക്കിയിരിക്കുന്നത്.

Advertisement