എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തക വിതരണം നടത്തി അധ്യാപകരും മാനേജ്‌മെന്റും

131

എടതിരിഞ്ഞി:കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികളെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാന്‍ സന്നദ്ധരായ അധ്യാപകരും രക്ഷിതാക്കളും. എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മാനേജ്‌മെന്റിനിടെയും പി ടി എ യുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുന്നത്. സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ആണ് പി ടി എ അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു കൊടുക്കുന്നത്.ഇതിന്റെ വിതരണോല്‍ഘാടനം പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുതന്‍ നിര്‍വഹിച്ചു. മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ , പി ടി എ പ്രസിഡന്റ് എം എ ദേവനന്ദന്‍,പ്രധാന അധ്യാപിക സ്മിത എന്നിവര്‍ നേതൃത്വം നല്‍കി. സുരക്ഷിതമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പുസ്തക വിതരണം നടത്തിയത്.

Advertisement