അന്നം ഫൗണ്ടേഷന്‍ ജനറല്‍ ആശുപത്രിയിലെ അന്നദാനം തുടരും

50

ഇരിങ്ങാലക്കുട : കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്നദാനം അന്നം ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ച്ച മുതല്‍ പുനരാരംഭിച്ചു.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്നാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള അന്നദാനം വീണ്ടും ആരംഭിക്കുന്നതെന്ന് അന്നം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സന്ദീപ് പോത്താനി പറഞ്ഞു. നാലു വര്‍ഷത്തോളമായി മുടങ്ങാതെ തുടരുന്ന അന്നദാനം എന്നും രാവിലെ പത്ത് മണി മുതലാണ് ആരംഭിക്കുക.

Advertisement