പൊറത്തിശ്ശേരി:കോവിഡ് – 19 ആയി ബന്ധപ്പെട്ട് ഇന്ത്യ ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ തളിയക്കോണം സ്റ്റേഡിയം പ്രദേശത്ത് താമസിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി.ജനറൽ സെക്രട്ടറി സന്തോഷ് മുതുപറമ്പിൽ , ബൂത്ത് പ്രസിഡണ്ട് ജോയ്സൻ ആലൂക്ക ,മഹിള കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശാരദ വിശ്വംഭരൻ, INTUC മണ്ഡലം സെക്രട്ടറി കണ്ണൻ കൂത്തുപാലയ്ക്കൽ, ഡെന്നി തേലപ്പിള്ളി എന്നിവർ അരി വിതരണത്തിന് നേതൃത്വം നൽകി.
Advertisement