പേവാര്‍ഡ് കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി കൊറോണ ഐസൊലേഷന്‍ വാര്‍ഡായി ‘സേവ് ഇരിങ്ങാലക്കുടയുടെ’ നേതൃത്വത്തില്‍ രൂപാന്തരപ്പെടുത്തി ജനറല്‍ ആശുപത്രിക്ക് കൈമാറി

74

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ജനതാ പേവാര്‍ഡ് കെട്ടിടം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയും കേടുവന്നവമാറ്റിസ്ഥാപിച്ചും നിലവാരമുള്ള ഒരു കൊറോണ ഐസൊലേഷന്‍ വാര്‍ഡായി സേവ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ രൂപാന്തരപ്പെടുത്തി ജനറല്‍ ആശുപത്രി സൂപ്രണ്ടിന് ഡോ. മിനിമോള്‍ക്ക് കൈമാറി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായായിരുന്നു സേവിന്റെ ഈ അവസരോചിതമായ സഹായം. ഇതിനു തന്നെ പുതുതായി നവീകരിച്ച ഈ ഐസൊലേഷന്‍ വാര്‍ഡില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു ജില്ലയില്‍ നിലവില്‍ മെഡിക്കല്‍ കോളേജിലും തൃശൂര്‍ ജനറല്‍ ആശുപത്രിയിലും മാത്രം ഒരുക്കിയിട്ടുള്ള കൊറോണ ചികിത്സാ സൗകര്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു ഏറ്റവും അത്യാവശഘടകമായ നല്ല ഒരു ഐസൊലേഷന്‍ വാര്‍ഡ് ആണ്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഇവ ഐസൊലേഷന്‍ വാര്‍ഡ് ആയി മാറ്റണമെങ്കില്‍ ഏറെ അറ്റകുറ്റ പണികള്‍ ചെയേണ്ടിവരുന്ന അവസ്ഥയില്‍ ആയിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചു സേവ് ഇരിങ്ങാലക്കുടയുടെ പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. അരലക്ഷത്തിലധികം ചെലവ് വരുന്ന ഈ നവീകരണത്തിന് അടിയന്തിര സ്വഭാവമുള്ള ഒരു ആവശ്യമെന്ന നിലക്ക് സേവ് ഇരിങ്ങാലക്കുടയുടെ അംഗങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ പിരിച്ചെടുത്ത തുക ഉപോയോഗിച്ചാണ് കേവലം 4 ദിവസങ്ങള്‍കൊണ്ട് ഐസൊലേഷന്‍ വാര്‍ഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇത്തരം ഒരു സംരംഭം നടക്കുന്നുണ്ടെന്നറിഞ്ഞ സേവ് പ്രവര്‍ത്തകാരുടെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും, വീട്ടുകാരും പലരും ഇതുമായി സഹകരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡിനുമുന്നില്‍ നടന്ന ചടങ്ങില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് ഡോ. മിനിമോള്‍, സേവ് ഇരിങ്ങാലക്കുട ചെയര്‍മാന്‍ അബ്ദുള്‍ സമദ്, ജനറല്‍ സെക്രട്ടറി അഡ്വ. പി.ജെ.ജോബി, ഷിജിന്‍ തവരങ്ങാട്ടില്‍, ടി.ജി സിബിന്‍, ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കികൊണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിനായുള്ള പേര്‍സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് വാങ്ങുന്നതിന് സേവ് ഇരിങ്ങാലക്കുടയുടെ സംഭാവനയുടെ ആദ്യ ഗഡുവായ 50000/- രൂപ കഴിഞ്ഞ ആഴ്ച ആശുപത്രി അധികൃതര്‍ക്ക് കൈമാറിയിരുന്നു.

Advertisement