നിരാലംബരായവര്‍ക്ക് തുണയായി ചങ്ങാതിക്കൂട്ടം

60

കാട്ടൂര്‍:കാട്ടൂരില്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കും തൊഴിലിനായി അന്യനാട്ടില്‍ നിന്ന് വന്ന തൊഴിലാളികള്‍ക്കും ഒരു നേരത്തെ ആഹാരം നല്‍കി ചങ്ങാതിക്കൂട്ടം ക്ലബ്ബ് ഇല്ലിക്കാട്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ പാലിച്ചാണ് ക്ലബ്ബ് അംഗങ്ങള്‍ ഭക്ഷണം വിതരണം ചെയ്തത്.ക്ലബ്ബ് അംഗങ്ങളുടെയും അയല്‍ക്കാരുടെയും വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ഒരു വിഹിതം ഇവര്‍ക്ക് വേണ്ടി മാറ്റി വെക്കുകയായിരുന്നു.

Advertisement