ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ഇരിങ്ങാലക്കുട പ്രതീക്ഷഭവനില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷഭവന്‍ പി.ടി.എ
പ്രസിഡന്റ് പി.സി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പ്രതീക്ഷഭവനിലേക്ക്
ലയണ്‍സ് ക്ലബ്ബ് നല്‍കിയ പലവ്യഞ്ജനങ്ങളുടെ വിതരണോദ്ഘാടനം ബാബു
കൂവക്കാടന്‍ നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുരേഷ് കോവിലകം,
പ്രതീക്ഷഭവന്‍ പ്രിന്‍സിപ്പല്‍ സി.പോള്‍സി എന്നിവര്‍ സംസാരിച്ചു. എന്‍.
സതീശന്‍, സഞ്ചു ഷാജന്‍ എന്നിവര്‍ സ്നേഹസംഗമത്തിന് നേതൃത്വം നല്‍കി.
Advertisement