Tuesday, June 9, 2026
24.1 C
Irinjālakuda

UDF മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു

കാറളം:കാറളം പഞ്ചായത്തില്‍ എല്ലാ വര്‍ഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു.കാറളം പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന കെ.എല്‍.ഡി.സി കനാലില്‍ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കുന്ന ഓവുകളുടെ ക്രമീകരണത്തില്‍ വരുന്ന പാകപ്പിഴകള്‍ പരിഹരിക്കുക, പാടശേഖരങ്ങളില്‍ നിന്ന് കരുവന്നൂര്‍ പുഴയിലേക്കുള്ള വെള്ളമൊഴുക്കിലെ തടസ്സങ്ങള്‍ നീക്കുക, താണിശ്ശേരി ഹരിപുരം പ്രദേശത്തെ കെ.എല്‍.ഡി.സി. ബണ്ടിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുക, ഓവുകള്‍ അടച്ചുള്ള അനധികൃത മത്സ്യ കൃഷി നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.കാറളം ആലും പറമ്പില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. UDF മണ്ഡലം ചെയര്‍മാന്‍ ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ ഡിസിസി സെക്രട്ടറി ആന്റ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍, കെ ബി ഷമീര്‍, ഇരിങ്ങാലക്കുട നഗരസഭ മൂര്‍ക്കനാട് കൗണ്‍സിലര്‍ കെ കെ അബ്ദുള്ളക്കുട്ടി, മുന്‍ പഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ സത്താര്‍,കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി ജൂലിയസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.പി.കെ വിനോദ് ,എം ആര്‍ സുധാകരന്‍, വി ഡി സൈമണ്‍, വേണു കുട്ടശ്ശാംവീട്ടില്‍, വിശ്വംഭരന്‍ ഊരാളത്ത്, ജോഷി ചാക്കോ, സുരേഷ് പുഴേക്കടവില്‍, സി ആര്‍ സീതാരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img