30.9 C
Irinjālakuda
Wednesday, January 22, 2025
Home 2019 August

Monthly Archives: August 2019

അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു.

ആദരാഞ്ജലികള്‍.                                               ...

പ്രളയത്തെ അതിജീവിച്ച് ജൈവ നെല്‍കൃഷി പന്ത്രണ്ടാം വര്‍ഷത്തിലേക്ക്.

നടവരമ്പ്:നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൈവ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പ്രളയത്തെ അതിജീവിച്ചുകൊണ്ട് ഈ വര്‍ഷവും വിദ്യാര്‍ത്ഥികളും അധ്യാപകരും പി. ടി. എ യും സംയുക്തമായി ഞാറുനടല്‍ നടത്തി. സ്‌കൂളിന് സ്വന്തമായുള്ള...

സഹായഹസ്തവുമായി നക്ഷത്ര ഗാര്‍മെന്റ്‌സ്

ഇരിങ്ങാലക്കുട:കേരള ജനതയെ തീരാദുഃഖത്തിലാഴ്ത്തിയ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അശരണരായ കവളപ്പാറ ജനതയ്ക്ക് സഹായഹസ്തവുമായി ഇരിങ്ങാലക്കുട പാട്ടമാളി റോഡിലെ നക്ഷത്ര ഗാര്‍മെന്റ്‌സ്. ഓണത്തിന് കച്ചവടത്തിനായി ഒരുക്കിവെച്ച നല്ലൊരുഭാഗം വസ്ത്രങ്ങള്‍ നല്‍കിയാണ് സഹാനുഭൂതിയുടെ നിറദീപമായത്. കഴിഞ്ഞ...

എം എസ് എസ് രക്ഷാപ്രവര്‍ത്തകരെ ആദരിക്കലും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും

മുസ്ലിം സര്‍വീസ് സൊസൈറ്റി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കലും, വിദ്യാഭ്യാസ അവാര്‍ഡ് ദാനവും 2019 ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10:30 ന് തൃശ്ശൂര്‍ സാഹിത്യ...

ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുടക്കാരി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍. എല്‍. ബി. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാവ്യ. ഗാന്ധിഗ്രാം കൈമാപറമ്പില്‍ മനോജിന്റെയും വനജയുടെയും മകളാണ് കാവ്യ.  

ശ്രീകൃഷ്ണ ജയന്തി ആഘോഷം

ഇരിങ്ങാലക്കുട:വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇരിങ്ങാലക്കുടയില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു. ശ്രീകൃഷ്ണജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഒട്ടനവധി കുട്ടികളാണ് കൃഷ്ണന്റെയും രാധയുടെയും വേഷത്തില്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്.  

സംസ്‌കൃത വാരാചരണം ഉദ്ഘാടനം ചെയ്തു

ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന 2019-20 അധ്യയനവര്‍ഷത്തെ സംസ്‌കൃത വാരാചരണം ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്റെ അധ്യക്ഷതയില്‍...

രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഒരു കിടിലന്‍ ടെക്‌നോളജി…

രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഒരു കിടിലന്‍ ടെക്‌നോളജി... വീഡിയോ കണ്ടുനോക്കു.... ഷെയര്‍ ചെയ്യണേ.......  

പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

കേരള സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍ വനങ്ങളുടെ അതിജീവനത്തിനായ് രൂപം നല്‍കിയിട്ടുള്ള പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കയ്പമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വഴിയമ്പലം -അയിരൂര്‍ റോഡ് പരിസരത്ത് നിര്‍മിച്ച...

ഹയര്‍ സെക്കന്ററി കെട്ടിടം ഉദ്ഘാടനം നടത്തി.

നടവരമ്പ് ഗവ. മോഡല്‍. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുന്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നര ക്കോടിരൂപ വിനിയോഗിച്ചു നിര്‍മിച്ച പുതിയ കെട്ടിടം ഇരിങ്ങാലക്കുട എം....

സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി ഊരിലേക്ക് ഇരിങ്ങാലക്കുട രൂപതയുടെ കൈത്താങ്ങ്

ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സുല്‍ത്താന്‍ ബത്തേരി പുല്‍പള്ളി കോളനി ആദിവാസി ഊരിലേക്ക് രൂപതയുടെ കൈത്താങ്ങ്.വിവിധ ഇടവകകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളാണ് നല്‍കിയത്.രൂപതാങ്കണത്തില്‍ നിന്നും സാധനങ്ങളടിങ്ങിയ വാഹനം യാത്ര പുറപ്പെട്ടു....

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് നിലമ്പൂരിലേക്ക്

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ സന്നദ്ധതസംഘടനകള്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ടു. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍...

പ്ലാക്കല്‍ കുറ്റിക്കാടന്‍ വര്‍ഗീസ് മാസ്റ്റര്‍ മകന്‍ മൈക്കിള്‍ നിര്യാതനായി

പ്ലാക്കല്‍ കുറ്റിക്കാടന്‍ വര്‍ഗീസ് മാസ്റ്റര്‍ മകന്‍ മൈക്കിള്‍ (72) നിര്യാതനായി. സംസ്‌കാരം 23/08/2019 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ :റോസി മൈക്കിള്‍ മക്കള്‍ :ഷൈനി, വര്ഗീസ് (വിനു...

മുച്ചക്ര വാഹനം വിതരണം ചെയ്തു.

മുരിയാട്:മുരിയാട് പഞ്ചായത്തില്‍ ഭിന്നശേഷിയുള്ള 4 പേര്‍ക്ക് മുച്ചക്ര വാഹനം നല്‍കി . വിതരണം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി പി.പ്രജിഷ്, അസി.സെക്രട്ടറി എം.ശാലിനി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ...

സെന്റ്. ജോസഫ്‌സില്‍ എന്‍.എസ്.എസ്. യൂണിറ്റികളുടെ നേതൃത്വത്തില്‍ ലോക കൊതുക് ദിനാചരണം

ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി പൊറിത്തിശ്ശേരി മഹാത്മ യു.പി.സ്‌കൂളിലെ അദ്ധ്യാപകരേയും, വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് എന്‍.എസ്.എസ്. നേതൃത്വത്തില്‍ കൊതുക് ദിനാചരണം സംഘടിപ്പിച്ചു. കോളേജിലെ പകര്‍ച്ചവ്യാധി നിയന്ത്രണ ലാബിന്റെ സഹകരണത്തോടെയാണ് അവബോധന പരിപാടി സംഘടിപ്പിച്ചത്. കൊതുകുകളുടെ...

ഇ.കെ.എന്‍ അനുസ്മരണ പ്രഭാഷണം ആഗസ്റ്റ് 24ന്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനും ശാസ്ത്ര പ്രചാരകനുമായിരുന്നു പ്രൊഫ:ഇ കെ നാരായണന്‍ അനുസ്മരണ പരിപാടികള്‍ ആഗസ്റ്റ് 24ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ് ഹാളില്‍ വച്ച് നടക്കും.അഡ്വ.പി.രാജീവ്...

‘നല്ല പാഠം’ കുരുന്നുകള്‍ നല്ലപാഠവുമായി മുന്നോട്ട്

ചാലക്കുടി : ചാലക്കുടി കാര്‍മ്മല്‍ സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പ്രളയ ബാധിതരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സാധനങ്ങളടങ്ങിയ വാഹനം ഇന്ന് രാവിലെ പുറപ്പെട്ടു. സ്‌കൂളിലെ നല്ല പാഠം കോ-ഓഡിനേറ്റര്‍ ആഷ...

നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു

പുല്ലൂര്‍ : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഇരിഞ്ഞാലക്കുട രൂപത വൈസ് ചാന്‍സലര്‍ റെവ. ഡോക്ടര്‍ കിരണ്‍ തട്ട്‌ള നിര്‍വഹിച്ചു....

അനുസ്മരണ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കവിയും പൊറത്തിശ്ശേരിയിലെ കലാ, രാഷ്ടീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ധര്‍മ്മരാജന്‍ പൊറത്തിശ്ശേരിയുടെ അനുസ്മരണം ചെമ്മണ്ട മാലാന്തറ ഹാളില്‍ വച്ച് സംഗമസാഹിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. എം. എ പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു. കവി...

മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ചതുക ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല യില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe