ഹരിപുരം ബണ്ട് ഭാഗീകമായി തകർന്നു:ജനങ്ങൾ പ്രളയ ഭീതിയിൽ: പ്രതിഷേധവുമായി ബിജെപി കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റി

77

ഇരിങ്ങാലക്കുട: നിയോജകമണ്ഡലം പരിധിയിൽ 45 ലക്ഷം രൂപയോളം ചിലവഴിച്ചു കൊണ്ട് പണി പൂർത്തീകരിച്ച ഹരിപുരം ബണ്ട് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഭാഗികമായി തകർന്നു. കഴിഞ്ഞ പ്രളയസമയത്ത് ഈ ബണ്ട് തകർന്നതോടെയാണ് കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിൽ ശക്തമായ വെള്ളപ്പൊക്കം ഉണ്ടായത്. പൊന്നാനി കോൾ വികസന പദ്ധതിയിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ച് ഹരിപുരം പാലത്തിന്റെ കിഴക്കേ ബണ്ടിന്റെ 750 മീറ്ററും പടിഞ്ഞാറേ ബണ്ടിന്റെ 100 മീറ്ററും ശക്തിപ്പെടുത്തിയ പണികൾ കഴിഞ്ഞ മാസമാണ് പൂർത്തീകരിച്ചത്. ഇതിൽ കിഴക്കേ ബണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഭാഗികമായി തകർന്നിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ബണ്ടിന്റെ പലഭാഗങ്ങളും വിണ്ടുകീറി നിൽക്കുന്നതുകൊണ്ട് എപ്പോൾ വേണമെങ്കിലും ഹരിപുരം ബണ്ട് പൂർണമായും തകരാനുള്ള സാഹചര്യമുള്ളതിനാൽ ജനങ്ങളെല്ലാം വീണ്ടും പ്രളയഭീതിയിലാണ്. ഈ വിഷയത്തിൽ എത്രയുംവേഗം പഞ്ചായത്ത് അധികാരികൾ ഇടപെട്ടുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ ബണ്ടിനെ ശക്തിപ്പെടുത്തി ജനങ്ങളെ പ്രളയത്തിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടു ബിജെപി കാട്ടുർ പഞ്ചായത്ത്‌ കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു .ബിജെപി കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റി വിജീഷ് ടി.വി അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബിജെപി ജില്ല കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ പാറയിൽ ഉൽഘടനം നിർവഹിച്ചു .നിയോജകമണ്ഡലം സെക്രട്ടറി ആശിഷ ടി രാജ് ബിജെപി കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ജയ്‌ഹിന്ദ്‌ രാജൻ ,സെക്രട്ടറി തിലകൻ എടക്കാട്ടുപറമ്പിൽ , മേഘനാഥ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി .

Advertisement