Daily Archives: August 14, 2019
മുന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.വിജയന് രാഷ്ട്രപതിയുടെ അവാര്‍ഡ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ എറണാക്കുളം എസ്ബിസിഐയുടെ സൂപ്രണ്ടന്റുമായ കെ.വി.വിജയന്‍ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. ജനമൈത്രി സംവിധാനം ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചത് കെ.വി.വിജയന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കാലത്തായിരുന്നു.
ലഹരി ഒരു കെണി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേരള ഫിലിം യൂണിറ്റിയുടെ അഭിമുഖ്യത്തില്‍ വെള്‌ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സോദ്ദേശ ടെലിപരമ്പര 'ലഹരി ഒരു കെണി'പ്രദര്‍ശിപ്പിക്കുന്നു. പ്രവേശനം സൗജന്യം ആണ്.
കൈത്താങ്ങുമായി ഗൈഡ്‌സ്
അവിട്ടത്തൂര്‍ : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് കുട്ടികള്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ വസ്തുക്കള്‍ ശേഖരിച്ചു നല്‍കിയും അവിടെ...
പീച്ചി ഡാമിന്റെ 4 ഷട്ടറുകളില്‍ 2 ഷട്ടര്‍ നാളെ(15-08-2019) ഉയര്‍ത്തും
ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നത്. ആശങ്ക തീരെ വേണ്ടതില്ല. 73.45% ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത് . 77.4 മീറ്ററാണ് ഇപ്പോഴത്തെ...
ചാലക്കുടില്‍ ജാഗ്രത അറിയിപ്പ്
തൃശ്ശൂര്‍: മഴ കുറഞ്ഞതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ഒരു Sluice അടച്ചിരുന്നു.എന്നാല്‍ മഴ വര്‍ധിച്ച സാഹചര്യത്തില്‍ അടച്ച sluice തുറക്കേണ്ടതായി വന്നിരിക്കുകയാണ്. ആയതുകൊണ്ട് ചാലക്കുടി ഭാഗങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കുക.ഏകദേശം 10...
ഇരിങ്ങാലക്കുട ട്രഷറി കെട്ടിടത്തിന് മുകളിലേക്ക് മരം വീണു
ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലെ കച്ചേരിവളപ്പിലുള്ള ട്രഷറികെട്ടിടത്തിന്റെ പടിഞ്ഞാറെ വശത്തുള്ള മരം കെട്ടിടത്തിന് മുകളിലേക്ക് വീണു. ഇന്നലെ രാത്രിയോടുകൂടിയാണ് മരം വീണത്. മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 17 നു നടത്താനിരുന്ന ശ്രീനാരായണ ജയന്തി മത്സരങ്ങള്‍ മാറ്റിവെച്ചു
ആഗസ്റ്റ് 17 നു നടത്താനിരുന്ന ശ്രീനാരായണ ജയന്തി മത്സരങ്ങള്‍ മാറ്റിവെച്ചു
ഇരിങ്ങാലക്കുട- തൃശ്ശൂര്‍ റൂട്ടില്‍ വെള്ളക്കെട്ട്
ഇരിങ്ങാലക്കുട - തൃശൂര്‍ റോഡില്‍ പാലക്കപാടത്ത് വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണ്. ഇരുചക്രവാഹനങ്ങളും, ചെറുവാഹനങ്ങളും സൂക്ഷിച്ച് പോവുക. മറ്റു വഴികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇന്നസെന്റ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക ഇന്നസെന്റ് സംഭാവന നല്‍കി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി അദ്ദേഹം ജില്ലാ കലക്ടര്‍ എസ്....