ഇരിങ്ങാലക്കുട : കോവിഡിന്റെ ശക്തമായ രണ്ടാം വരവിൻറെ സാഹചര്യത്തിൽ 2021 ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടക്കേണ്ടിയിരുന്ന കൂടൽമാണിക്യം തിരുവുത്സവം ചടങ്ങുകൾ ഉൾപ്പെടെ മാറ്റിവെക്കപ്പെട്ട തായി ദേവസ്വം അറിയിച്ചു. കഴിഞ്ഞദിവസം കൂടൽമാണിക്യം ഉത്സവത്തിന് ലഭിച്ചിട്ടുള്ള അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ ഭരണകൂടത്തിൻറെ ഉത്തരവുണ്ടായിരുന്നു. കോവിഡിന്റെ രൂക്ഷ വ്യാപനത്തിൻറെ സാഹചര്യത്തിലായിരുന്നു അനുമതി പിൻവലിച്ചു കൊണ്ട് ഭരണകൂടം ഉത്തരവിറക്കിയത്. ഇതിനോടനുബന്ധിച്ച് അടിയന്തിരമായി ചേർന്ന് തന്ത്രിമാരുടെ യോഗത്തിലായിരുന്നു ചടങ്ങുകൾ ഉൾപ്പെടെ ഉത്സവം പൂർണമായും മാറ്റി വയ്ക്കാൻ തീരുമാനമായത്. ഉത്സവം നടത്താൻ അനുയോജ്യമായ സാഹചര്യം വരുന്നതുവരെ മാറ്റിവെക്കാനാണ് തീരുമാനം. യോഗത്തിൽ നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ,തരണനെല്ലൂർ ജാതവേദൻ നമ്പൂതിരി, അണിമംഗലം അനിയൻ നമ്പൂതിരി ,വാസുദേവൻ നമ്പൂതിരി ,എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എ എം സുമ, ദേവസ്വം ചെയർമാൻ യു പ്രദീപ്മേനോൻ ,മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൂടൽമാണിക്യം തിരുവുത്സവം :ചടങ്ങുകൾ ഉൾപ്പെടെ മാറ്റിവെക്കപ്പെട്ട തായി ദേവസ്വം അറിയിച്ചു
Advertisement