പ്രളയ ദുരിതാശ്വാസത്തിന് സന്നദ്ധ സംഘടനകള്‍ തയ്യാറായി

481

തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായ സന്നദ്ധ സംഘടനകളുടെ യോഗം തൃശ്ശൂര്‍ കളക്റ്ററേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷാനവാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു . തൃശ്ശൂര്‍ ജില്ലയിലെ അന്‍പതോളം സംഘടനകളും അതിന്റെ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു .സന്നദ്ധ സംഘടന രൂപീകരണ യോഗത്തില്‍ വെച്ച് തന്നെ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ കളക്റ്റര്‍ക്കു കൈമാറി .മുകുന്ദപുരം താലൂക്കിലെ സന്നദ്ധ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ക്രൈസ്റ്റ് കോളേജിലെ മൂവിഷ് ,ഷേക്ക് ദാവൂദ് ,ഷഫീര്‍ എന്നിവരെ ചുമതലപ്പെടുത്തി

 

Advertisement