ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗവും സാമൂഹ്യ പ്രവര്‍ത്തന വിഭാഗവും സംയുക്തമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു . ചെന്നൈ ഐ .സി .എം .ആര്‍ . ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അലക്‌സ് ഈപ്പന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു .സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ലിസി .ആന്റോ.പി അദ്ധ്യക്ഷത വഹിച്ചു .വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പ്രതിരോധിക്കുകയും ചെയുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന സെമിനാറില്‍ , ആര്‍ബോ വൈറല്‍ ഡിസീസസ് ,കമ്മ്യൂണിറ്റി ഹെല്‍ത്ത് മാനേജ്മന്റ് ,സോളിഡ് വേസ്റ്റ് മാനേജ്മന്റ് ,ഫുഡ് സേഫ്റ്റി മാനേജ്മന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും .
Advertisement