റോക്കി ജെയിംസ് വിഷന്‍ 2019 അഖില കേരള ചിത്രരചനാ മത്സരം ആഗസ്റ്റ് 15 ന്

1463

വല്ലക്കുന്ന്:പ്രളയരക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ രക്തസാക്ഷിയായ റോക്കി ജയിംസിന്റെ സ്മരണാര്‍ത്ഥം വല്ലക്കുന്ന് റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ചര്‍ച്ച് കെ.സി.വൈ.എം സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചനാ മത്സരം ആഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. കിഡ്‌സ്,സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സര വിഷയം ‘പ്രളയം’ ആണ്. കിഡ്‌സ്,സബ്ജൂനിയര്‍ മത്സരങ്ങള്‍ രാവിലെ 10 മണിക്കും. ജൂനിയര്‍,സീനിയര്‍ വിഭാഗം മത്സരം ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്നതാണ്. കിഡ്‌സ് വിഭാഗം 9 വയസ്സുവരെയും, സബ്ജൂനിയര്‍ വിഭാഗം 10 വയസ്സ് മുതല്‍ 13 വയസ്സു വരെയും ആണ്. കിഡ്‌സ്,സബ്ജൂനിയര്‍ വിഭാഗത്തില്‍ ക്രയോണ്‍ സ്‌കെച്ച് കളര്‍ പെന്‍സില്‍ എന്നിവ ഉപയോഗിക്കാം. മത്സരവിജയികള്‍ക്ക് യഥാക്രമം 3001,2001,1001 എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കുന്നതായിരിക്കും. ജൂനിയര്‍ വിഭാഗം 14 വയസ്സുമുതല്‍ 17 വയസ്സുവരെയും സീനിയര്‍ വിഭാഗം 18 വയസ്സ് മുതല്‍ 35 വയസ്സ് വരെയുമാണ്. ഈ വിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങും, വാട്ടര്‍ കളറും ഉണ്ടായിരിക്കുന്നതാണ്. ഈ വിഭാഗങ്ങളിലെ വിജയികള്‍ക്ക് യഥാക്രമം 5001,3001,1001 എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കുന്നതാണ്. മത്സരത്തിനുള്ള സാധനസാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 13-8-2019. രജിസ്‌ട്രേഷന് 9995870266, 9400080266, 7356164753, 9947325881 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

 

Advertisement