ഡയറ്റ് ഫാസിസം നടപ്പിലാക്കുന്ന ഭരണകൂടത്തെ തകര്‍ക്കാന്‍ സോഷ്യലിസ്റ്റുകള്‍ മുന്‍കൈ എടുക്കണം :പ്രൊഫ കെ.യു. അരുണന്‍

282

ഇരിങ്ങാലക്കുട-രാജ്യം പ്രതിസന്ധി നേരിടുമ്പോഴെല്ലാം സോഷിലിസ്റ്റുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ അതിഗുരുതര സാഹചര്യത്തെ മറികടക്കുവാന്‍ രാജ്യമെമ്പാടും സോഷ്യലിസ്റ്റ് നേതൃത്വത്തിലുള്ള ഇടത് പക്ഷ മുന്നേറ്റം ആവശ്യമെന്ന് കെ.യു. അരുണന്‍ എം.എല്‍.എ. പറഞ്ഞു. എല്‍.ജെ.ഡി. സംഘടിപ്പിച്ച മേഖല തല കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പി. വീരേന്ദ്രകുമാറടക്കമുള്ള സോഷിലിസ്റ്റുകള്‍ മിക്ക ഇടത് പക്ഷ നേതാക്കളോടൊപ്പം ജയില്‍വാസം അനുഭവിച്ചത് ജനാധിപത്യത്തിന്റെ അന്തസ് നിലനിര്‍ത്തുവാനാണ്.ഭാരതത്തിന്റെ മാനവികതയ്ക്ക് കളങ്കം വരുത്തിയ ബി.ജെ.പി.യില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാനുള്ള സ്വാതന്ത്ര്യ സമരമായി ഈ തെരെഞ്ഞെടുപ്പിനെ കണ്ട് കൊണ്ട് ലോക്താന്ത്രിക് ജനതാദള്‍ നടത്തുന്ന പ്രചരണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.വര്‍ഗ്ഗീയവാദികളെ നേരിടുവാന്‍ കരുത്തില്ലാതെ മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്ന കപ്പിത്താനെ പോലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരമെന്ന് അദ്ദേഹം പരിഹസിച്ചു.പോളി കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു, യൂജിന്‍ മോറേലി മുഖ്യ പ്രഭാഷനം നടത്തി, മഹിള ജനത സംസ്ഥാന സെക്രട്ടറി കാവ്യപ്രദീപ്, കെ.കെ.ബാബു, ജോര്‍ജ്ജ് കെ. തോമാസ്, എല്‍.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍, വിന്‍സെന്റ് ഊക്കന്‍, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, ആന്റണി കോങ്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement