ഇരിഞ്ഞാലക്കുട- സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ശ്വേത കെ സുഗതനെ നീഡ്‌സ് പുസ്‌കാരം നല്‍കി അഭിനന്ദിച്ചു. അനുമോദന സമ്മേളനം നീഡ്‌സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു, നിര്‍ധന രോഗികള്‍ക്ക് സമ്മേളനത്തില്‍വെച്ച് ധനസഹായം വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പ്രൊഫസര്‍ ജയറാം അധ്യക്ഷത വഹിച്ചു ഭാരവാഹികളായ ഡോക്ടര്‍ ബോബി ജോസ് എന്‍ എം തമ്പാന്‍ കെ പി ദേവദാസ് ഗുലാം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Advertisement