ജില്ലയിലെ മികച്ച അംഗന്‍വാടിക്കുള്ള പുരസ്‌കാരം പായമ്മല്‍ അംഗനവാടിക്ക്.

559

ഇരിങ്ങാലക്കുട: ജില്ലയിലെ മികച്ച അംഗന്‍വാടിക്കുള്ള പുരസ്‌കാരം പായമ്മല്‍ ശ്രുതി അംഗന്‍വാടിക്ക്. പൂമംഗലം ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ശ്രുതി അംഗന്‍വാടി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്നിലാണ്. പൂമംഗലം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 2016-17 വര്‍ഷത്തില്‍ അംഗന്‍വാടിക്ക് മനോഹരമായ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയിരുന്നു. ബാലസൗഹൃദ അംഗന്‍വാടിയായി നിലനിര്‍ത്തി പോരുന്നതിനാല്‍ ഈ അംഗര്‍വാടിയില്‍ കുട്ടികളുടെ കുറവ് അനുഭവപ്പെടാറില്ല. മികച്ച അംഗന്‍വാടി അധ്യാപികക്കുള്ള പുരസ്‌കാരം മുമ്പ് നേടിയിട്ടുള്ള കെ.ജി. പ്രഭാവതിയാണ് ഇവിടുത്തെ അംഗന്‍വാടി വര്‍ക്കര്‍.

 

Advertisement