നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കുവാന്‍ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുന്നു

437

ഇരിങ്ങാലക്കുട-അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കുവാന്‍ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുകയാണ്. അനശ്വരനായ നാടന്‍പാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ വിധവ സരിതക്ക് സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രന്‍ ,ജനറല്‍ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പ്രമോദ് വെള്ളാനി, ആര്‍ എസ് എസ് കാറളം മണ്ഡല്‍ കാര്യവാഹക് പി.എന്‍ നവീന്‍, പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംഘടന സെക്രട്ടറി കെ സേതുമാധവന്‍, ലയണ്‍സ് ഡയമണ്ട്‌സ് ഇരിങ്ങാലക്കുട പ്രസിഡന്റ് ജിത ബിനോയ്, രാധാമണി ടീച്ചര്‍,എന്നിവരുടെ സാന്നിധ്യത്തില്‍ മുരളി ഹരിതം തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു.പൊതു ജനങ്ങളുടെ സഹായത്താല്‍ രൂപീകരിക്കുന്ന ഭവന നിര്‍മ്മാണ നിധി ഉപയോഗിച്ചാണ് ചെമ്മണ്ടയില്‍ സുന്ദരന്‍ ദാനം ചെയ്ത ഭൂമിയില്‍ സേവാഭാരതി വീട് പണിയുവാന്‍ ഉദ്ദേശിക്കുന്നത്.

Advertisement