ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ആയുഷ്ഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 5 ന്

419

ഇരിങ്ങാലക്കുട-നാഷണല്‍ ആയുഷ്മിഷനും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഭാരതത്തിന്റെ തനതായ ചികിത്സാ ശാസ്ത്രമായ ആയുര്‍വ്വേദം ,യോഗാ ശാസ്ത്രം ,പ്രകൃതി ചികിത്സ ,സിദ്ധ ,ഹോമിയോപ്പതി ,യുനാനി എന്നീ ചികിത്സാ സമ്പ്രദായങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തുക എന്നാശയത്തോടെ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ജനുവരി 5 ഉച്ചക്ക് 12 മണിക്ക് കാറളം വി. എച്ച് .എസ് .ഇ സ്‌കൂളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും

Advertisement