തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ

580

ഇരിങ്ങാലക്കുട-തുമ്പൂര്‍ അയ്യപ്പന്‍ക്കാവ് കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ .ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന കാവടി അഭിഷേകമഹോത്സവത്തില്‍ വിവിധങ്ങളായ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .ജനുവരി 11 ന് വൈകീട്ട് ആനച്ചമയ പ്രദര്‍ശനവും 12 ാം തിയ്യതി സമാപന ദിവസം പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരി മേളവും കുടമാറ്റവും ഉണ്ടായിരിക്കും.ഊട്ടോളി അനന്തന്‍ ,ഊട്ടോളി മഹാദേവന്‍ ,ഊട്ടോളി രാമന്‍ ,ഊട്ടോളി ഗജേന്ദ്രന്‍ ,ഊട്ടോളി പ്രസാദ് ,ഊട്ടോളി കുട്ടിശങ്കരന്‍ .നന്തിലത്ത് കണ്ണന്‍ എന്നീ ഗജവീരന്മാരാണ് പകല്‍ പൂരത്തിന് അണിനിരക്കുന്നത്

Advertisement