ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെ പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെയും ഡോക്യുമെന്ററിയുടെയും പ്രദര്‍ശനോത്സവം തൃശ്ശൂര്‍ സാഹിത്യഅക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ച്  സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രസമാലിക ക്രിയേഷന്‍സാണ് പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 21 ന് 5.30 നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനോത്സവത്തോടനൂബന്ധിച്ച് സെമിനാറും നടക്കും. സിനിമാ സാഹിത്യരംഗത്തെയും ജയില്‍വകുപ്പിലേയും പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും.  ആദ്യമായാണ് ജയില്‍പുള്ളികള്‍ നടത്തുന്ന സൃഷ്ടികളുടെ പ്രദര്‍ശനം നടക്കുന്നത്. ജയില്‍ ചരിത്രത്തില്‍ ആദ്യമായി ചീമേനി ജയിലില്‍ നടത്തിയ ഫിലിം മേക്കിംഗ് കോഴ്‌സില്‍ പങ്കെടുത്ത അന്തേവാസികളാണ് സിനിമയിലും ഡോക്യമെന്ററിയിലും അഭിനയിച്ചത്. തടവുപുള്ളികളുടെ മാനസികപരിവര്‍ത്തനത്തിനും കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തുന്ന വിവിധ പദ്ധതികളിലൊന്നാണ് ഫിലിം മേക്കിംഗ് കോഴ്‌സ്. പ്രശസ്ത സംവിധായകനായ ചിദംബര പളനിയപ്പനാണ് കോഴ്‌സിന് നേതൃത്വം നല്‍കിയത്. ചീമേനി തുറന്ന ജയിലിനെകുറിച്ചുള്ള ഡോക്യമെന്ററിയും എബിസിഡി എന്ന ഹൃസ്വചിത്രവും ജയില്‍ അന്തേവാസികള്‍ ജയിലിനുള്ളില്‍വച്ചാണ് നിര്‍മ്മിച്ചത്. ഇതില്‍ 22 തടവുകാര്‍ അഭിനയിച്ചു. ടി കോഴ്‌സില്‍ ജീവപരന്ത്യം ശിക്ഷയനുഭവിക്കുന്ന ഇരിങ്ങാലക്കുടക്കാരനായ ഷാ തച്ചില്ലത്ത് തനിക്കു ലഭിച്ച പരോള്‍ നാളുകളില്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച നാകം എന്ന ഹൃസ്വസിനിമയുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ രാജേഷ് നാണുവാണ് നാകം സംവിധാനം ചെയ്തത്. ബംഗ്ലാദേശില്‍ നടക്കുന്ന ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിലേക്ക് നാകം നോമിനേറ്റ് ചെയ്തിട്ടുണ്ട്.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img