Saturday, November 22, 2025
24.9 C
Irinjālakuda

താളവാദ്യമഹോത്സവം 2018 വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട വാദ്യകുലപതി അപ്പുമാരാര്‍ വാദ്യ ആസ്വാദക സമിതിയുടെ ഈ വര്‍ഷത്തെ താളവാദ്യമഹോത്സവം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു .രാവിലെ 9 ന് കേളികൊട്ടോടെ ആരംഭിച്ച് 9.30 ന് തൃപ്പേക്കുളം സ്മൃതിയില്‍ സമിതി രക്ഷാധികാരി ഡോ.രാജന്‍ ഗുരുക്കള്‍ ദീപ പ്രജ്വാലനം നടത്തുന്ന സെമിനാര്‍ ശ്രീ കൂടല്‍മാണിക്യം ചെയര്‍മാന്‍ യു .പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു .കോരമ്പത്ത് ഗോപിനാഥന്റെ ആമുഖത്തോടെ വാദ്യപദ്ധതിയുടെ വ്യാകരണം എന്ന വിഷയത്തില്‍ കരിയന്നൂര്‍ നമ്പൂതിരി പ്രബന്ധാവതരണം നടത്തി .ഉച്ചയ്ക്ക് ശേഷം 3 ന് പല്ലാവൂര്‍ സ്മൃതിയില്‍ ഡോ.ഏ .എന്‍ കൃഷ്ണന്റെ ആമുഖത്തോടെ പല്ലാവൂര്‍ പെരുമ,പ്രയോഗങ്ങളിലൂടെ എന്ന വിഷയത്തില്‍ കെ ബി രാജാനന്ദ് പ്രബന്ധാവതരണം നടത്തി .വൈകീട്ട് 6 ന് നടന്ന സാംസ്‌ക്കാരിക സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും ,പ്രൊഫ കെ യു അരുണന്‍ എം .എല്‍. എ ഉദ്ഘാടനം ചെയ്തു. .2018 ലെ തൃപ്പേക്കുളം പുരസ്‌ക്കാരം പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ക്കും ,പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് കിഴക്കൂട്ട് അനിയന്‍മാരാര്‍ക്കും സമര്‍പ്പിച്ചു .കീര്‍ത്തി പത്ര സമര്‍പ്പണം സാംസ്‌ക്കാരിക വകുപ്പു ഡയറക്ടര്‍ ടി. ആര്‍ സദാസിവന്‍ നായരും കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ടി കെ നാരായണന്‍ അനുഗ്രഹപ്രഭാഷണവും ,പല്ലാവൂര്‍ സ്മൃതി പ്രഭാഷണം കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായരും ,തൃപ്പേക്കുളം സ്മൃതി പ്രഭാഷണം കാലടി കൃഷ്ണയ്യരും നടത്തി.വിശിഷ്ട സാന്നിദ്ധ്യങ്ങളായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് ,കലാമണ്ഡലം നിര്‍വ്വാഹക അംഗം എന്‍ ആര്‍ ഗ്രാമപ്രകാശ് ,ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍ എന്നിവര്‍ പങ്കെടുത്തു .കലാമണ്ഡലം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ നാരായണനും 2017 ലെ കേരളസര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസക്കാര ജേതാവ് അന്നമനട പരമേശ്വര മാരാര്‍ക്കും 2017 ലെ കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കുനിശ്ശേരി ചന്ദ്രനും ,പ്രസിദ്ധ മൃദംഗം ആര്‍ട്ടിസ്റ്റ് കെ എസ് സുധാമനും സമിതിയുടെ സ്വീകരണം നല്‍കി.ഗുരുദക്ഷിണ സമര്‍പ്പണം തലമുതിര്‍ന്ന ശാസതാംപാട്ട് കലക്കാരനായ ആനന്ദപുരം പി കൃഷ്ണന്‍കുട്ടി പണിക്കരെയും ,നാഗസ്വരം -തകില്‍ കലാക്കാരന്മാരായ പി ആര്‍ സുകുമാരന്‍ ,വി പ്രഭാകരന്‍ നായര്‍ ,പുള്ളുവന്‍ പാട്ട് കലാക്കാരിയായ തിരുവള്ളക്കാവ് സുഭാഷിണി എന്നിവരെയും ആദരിച്ചു.ശേഷം പ്രസിദ്ധ തായമ്പക കലാക്കാരന്മാരായ മട്ടന്നൂര്‍ ശിവരാമന്‍ ,കലാനിലയം ഉദയന്‍ നമ്പൂതിരി ,മട്ടന്നൂര്‍ ശ്രീകാന്ത് എന്നിവരുടെ തൃത്തായമ്പക അരങ്ങേറി.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img