കത്തീഡ്രല്‍ പള്ളിമേടയുടെ നൂറാം വാര്‍ഷികമാഘോഷിച്ചു

456

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിമേട നിര്‍മ്മിച്ചിട്ട് 100 വര്‍ഷം തികയുന്നു.1918  നവംബര്‍ 1 ന് പൗരാണികതയോടും തനിമയോടും കൂടി നിര്‍മ്മിച്ച ഈ പള്ളി മേട ഇന്നും കമനീയതയോടുകൂടി നിലനില്‍ക്കുന്നു. പള്ളിമേടയുടെ മുകളിലെ നിലയില്‍ വൈദികരുടെ താമസസ്ഥലവും, കോണ്‍ഫറന്‍സ് ഹാളും, താഴത്തെ നിലയില്‍ ഓഫീസും, റെക്കോര്‍ഡ് റൂമും, കൈക്കാരന്‍മാരുടെ ഓഫീസുമാണ് ഉള്ളത്. പള്ളിമേടയുടെ 100-ാം വാര്‍ഷികം വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ കേക്ക് മുറിച്ച് ഉല്‍ഘാടനം ചെയ്തു. കത്തീഡ്രല്‍ പള്ളി കൈക്കാരന്‍മാരായ ശ്രീ. ജോണി പൊഴോലിപറമ്പില്‍, ശ്രീ. ആന്റു ആലേങ്ങാടന്‍, ശ്രീ. ജെയ്‌സന്‍ കരപറമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പള്ളി കമ്മറ്റി യോഗവും,  പ്രാര്‍ത്ഥനയും നടത്തി. 1918 കാലഘട്ടത്തില്‍ പതിനേഴാമത്തെ വികാരിയായ ഫാ. പീയൂസ് അക്കരയുടെ കാലഘട്ടത്തിലാണ് ഈ മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. 1978 ലാണ് ഇടവക സെന്റ് തോമസ് കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടത്. ഇടവകയുടെ അമ്പതാമത്തെ വികാരിയാണ് റവ. ഡോ. ആന്റു ആലപ്പാടന്‍. മാര്‍ ജോസഫ് കുണ്ടുകുളം, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ ജോബി പൊഴോലിപറമ്പില്‍ എന്നിവര്‍ ഇവിടെ അജപാലന ശുശ്രൂഷ ചെയ്ത് ഇവിടെ താമസിച്ചിട്ടുള്ളവരാണ്.

Advertisement