29.9 C
Irinjālakuda
Saturday, January 18, 2025
Home 2018 September

Monthly Archives: September 2018

മികച്ച അധ്യാപക അവാര്‍ഡ് ജേതാവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ഇ.എം.ബിന്ദുടീച്ചര്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥില്‍ നിന്നും തിരുവന്തപുരത്തുവെച്ച് അവാര്‍ഡ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശിയാണ് ഇ.എം.ബിന്ദു ടീച്ചര്‍. പുത്തന്‍ചിറ ഗവ.ബോയ് ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്രധാന...

സിപിഐ എമ്മില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

ഇരിങ്ങാലക്കുട ; പാര്‍ട്ടിക്ക് നിരക്കാത്ത നടപടികളുടെ പേരില്‍ സിപിഐഎം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി.അഗം ആര്‍.എല്‍.ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും, മറ്റുപാര്‍ട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്യാനും സിപിഐഎം ഇരിങ്ങാലക്കുട ഏരിയ...

പാറക്കാട് പരേതനായ അവറാന്‍ കുഞ്ഞക്കന്‍ ഭാര്യ തങ്ക(75)നിര്യാതയായി.

പൊറത്തിശ്ശേരി. പാറക്കാട് പരേതനായ അവറാന്‍ കുഞ്ഞക്കന്‍ ഭാര്യ തങ്ക(75)നിര്യാതയായി. കാന്‍സര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. മക്കള്‍ സുനില്‍കുമാര്‍, അനില്‍കുമാര്‍ (സിപിഐ (എം )തുറുപറമ്പ് ബ്രാഞ്ച് അംഗം ). മരുമക്കള്‍ ഷൈനി,...

സെന്റ് ജോസഫ്സ് കോളേജിലെ കോളേജ് യൂണിയന്‍ ഇലക്ഷന്‍ ആയിഷ മുഹമ്മദ് സല്‍മാന്‍ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ കോളേജ് യൂണിയന്‍ ഇലക്ഷനില്‍ മൂന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ത്ഥിനി ആയിഷ മുഹമ്മദ് സല്‍മാന്‍ ചെയര്‍പേഴ്‌സന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഞ്ജലി എം...

പടിയൂര്‍ പഞ്ചായത്തിലെ മഹാശുചീകരണയജ്ഞത്തില്‍ പങ്കാളികളായി സെന്റ് ജോസഫ്‌സിലെ എന്‍.എസ്.എസ്.യൂണിറ്റുകള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിലെ ഏറ്റവും വലിയ പ്രളയബാധിത പഞ്ചായത്തായ പടിയൂരില്‍ എന്‍.എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രളയകെടുതിമൂലം വാസയോഗ്യമല്ലാത്ത അനവധിവീടുകള്‍ ശുചീകരിക്കാന്‍ കഴിഞ്ഞു. പ്രദേശവാസികളുടെ സഹകരണം ഈ യജ്ഞത്തിനു വന്‍...

സംസ്ഥാന വി.എച്ച്.എസ്.ഇ അധ്യാപക അവാര്‍ഡ് ജേതാവിനെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന വി.എച്ച്.എസ്.ഇ അധ്യാപക അവാര്‍ഡ് ജേതാവ് ഇ.എം. ബിന്ദുവിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ അഭിനന്ദിച്ചു. പുത്തന്‍ചിറ ഗവ.വിഎച്ച്എസ്എസിലെ പ്രധാനധ്യാപികയായ ഇവരെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് അദ്ദേഹം അഭിനന്ദിച്ചത്.    

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അഡ്വ.എം.വി.ജസ്റ്റിന്‍

ഇരിങ്ങാലക്കുട- സി.പി.ഐ (എം) കാട്ടുങ്ങച്ചിറ ബ്രാഞ്ച് അംഗവും, മുന്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ.എം.വി.ജസ്റ്റിന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എയ്ക്ക് കൈമാറി.കൂടാതെ കാട്ടുങ്ങച്ചിറ പ്രദേശത്ത്...

കരുവന്നൂരിലെ ക്യാമ്പ് സന്ദര്‍ശിച്ച് എ. ഡി. ജി. പി സന്ധ്യ

കരുവന്നൂര്‍-കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്യാമ്പിലേക്ക് എ .ഡി .ജി. പി സന്ധ്യ സന്ദര്‍ശനം നടത്തി.ക്യാമ്പിലെ സ്ഥിതി ഗതികള്‍ ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം ആറാട്ട്പുഴക്കടുത്തുള്ള ബണ്ട് സന്ദര്‍ശിച്ചു.പ്രളയസമയത്ത് ജനമൈത്രി പോലീസിന്റെ...

എലിപ്പനിയെ നേരിടാന്‍ ഫോഗിംഗ് ആരംഭിച്ചു

ഇരിങ്ങാലക്കുട- പ്രളയത്തിനു ശേഷം ഭീതി പരത്തുന്ന എലിപ്പനിയെ നേരിടാന്‍ നഗരസഭയുടെ 20,21,22,27 വാര്‍ഡുകളില്‍ ഫോഗിംഗ് ആരംഭിച്ചു.കൂടുതല്‍ വാര്‍ഡുകളില്‍ ഉടനാരംഭിക്കും.പനി വന്നു കഴിഞ്ഞാല്‍ സ്വയം ചികിത്സക്ക് നില്‍ക്കരുതെന്നും കൃത്യമായ ചികിത്സ തേടണമെന്നാണ് ആരോഗ്യ വിഭാഗത്തില്‍...

കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറയത്തിലെ സ്ഥിരം ക്യാമ്പിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു.

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ഏക സ്ഥിരം ക്യാമ്പായ കരുവന്നൂര്‍ ബംഗ്ലാവ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്യാമ്പിലേക്ക് നഗരസഭ പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു.41 വീടുകളിലെ 115 ഓളം ആളുകള്‍ ക്യാമ്പില്‍ ഇപ്പോള്‍ താമസിച്ചു...

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ സഹായത്തെ ചൊല്ലി നഗരസഭയില്‍ തര്‍ക്കം

ഇരിങ്ങാലക്കുട-നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ്സ് അംഗം വി. സി വര്‍ഗ്ഗീസ് പ്രളയത്തിലകപ്പെട്ട വീടുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞതിനെതിരെ പ്രതിഷേധിച്ച് എല്‍ .ഡി. എഫ് കൗണ്‍സിലര്‍മാര്‍ നടുക്കളത്തിലിരുന്നു.കൂടാതെ ക്രൈസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ്...

എടക്കുന്നി വാരിയത്ത് കേശവദാസ് (ഉണ്ണി 66) നിര്യാതനായി

ഇരിങ്ങാലക്കുട റിട്ട ബിഎസ്എന്‍എല്‍ സബ് ഡിവിഷന്‍ എഞ്ചിനിയര്‍ എടക്കുന്നി വാരിയത്ത് കേശവദാസ് (ഉണ്ണി 66) നിര്യാതനായി. കെ.എന്‍.പിഷാരടി കഥകളി ക്ലാസ്സ് ജോ.സെക്രട്ടറി, നാദോപാസന വൈസ്.പ്രസിഡന്റ് മണ്ണാത്തിക്കുളം റോഡ് അസോസിയേഷന്‍ വൈസ്.പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചീരുന്നു....

പി രാജവര്‍മ്മ അന്തരിച്ചു

ഇരിങ്ങാലക്കുട: പാലസ്‌റോഡില്‍ (കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം) വലിയ തമ്പുരാന്‍ കോവിലകത്തെ (അഞ്ചേരി പോഴത്ത് മഠം) പി.രാജവര്‍മ്മ(77) അന്തരിച്ചു.തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍വെച്ച് രാവിലെ ആയിരുന്നു അന്ത്യം. തൃശ്ശൂര്‍ എസ്.ബി.ടി.ട്രഷറി ബ്രാഞ്ച് ഹെഡ് ക്ലര്‍ക്കായിസേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാഹനങ്ങള്‍ തളളി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ഡി.സി.സി...

ദുരിത നിവാരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട-പ്രളയാനന്തര ദുരിതത്തിനറുതി വരുത്തുവാന്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗവും ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസും ചേര്‍ന്ന് വെള്ളപ്പൊക്കത്തില്‍ മുങ്ങി കേടുവന്ന നൂറില്‍...

ബസ്സിലെ കണ്ടക്ടറായി ഇന്നസെന്റ് എം പി

ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചാലക്കുടി എം പി ടി വി ഇന്നസെന്റ് ഇരിങ്ങാലകുടയില്‍ നിന്നും ചാലക്കുടിയിലേക്ക് ബസ്സ് യാത്ര നടത്തി.മുന്‍ ഗവ .ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ,മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍...

ക്രൈസ്റ്റ് കോളേജില്‍ പുതിയ ചെയര്‍മാനായി സാരംഗ് ബാബു

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജില്‍ പുതിയ ചെയര്‍മാനായി സാരംഗ് ബാബുവിനെ തിരഞ്ഞെടുത്തു.2018-19 വര്‍ഷത്തെ ഇലക്ഷനില്‍ ഫുള്‍ പാനല്‍ നേടി കൊണ്ട് എസ്.എഫ് .ഐ ഇനി മുതല്‍ ക്രൈസ്റ്റ് കോളേജില്‍ നേതൃത്വം നല്‍കും.വൈസ് ചെയര്‍പേഴ്‌സനായി രേഷ്മ ബഷീര്‍...

സേലം ബസ്സപകടം :മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രയപ്പ്

ഇരിങ്ങാലക്കുട-സേലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് മരണപ്പെട്ട എടക്കുളം സ്വദേശികളായ ദമ്പതികള്‍ക്ക് കണ്ണീരോടെ യാത്രയയപ്പ് നല്‍കി.എടക്കുളം സ്വദേശികളായ പുന്നാപറമ്പില്‍ സിജി വിന്‍സെന്റും(35) ഭാര്യ ഡിനു(31)വും ആണ് അപകടത്തില്‍ മരണപ്പെട്ടത് .മകന്‍ ഏതന്‍ (3) അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.ബംഗലൂരിവില്‍...

പുല്ലൂര്‍ പ്രളയകെടുതിയില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു കൈതാങ്ങ്

പുല്ലൂര്‍ : പുല്ലൂര്‍ ചമയം നാടകവേദി, കാളിമലര്‍ക്കാവ് ശ്രീഭദ്രകാളീക്ഷേത്രം, ടീം ക്രിയേറ്റീവ് ഫിറ്റ്‌നസ്സ് -ഡല്‍ഹി എന്നിവര്‍ ചേര്‍ന്ന് പുല്ലൂര്‍ ചമയം നഗറില്‍ വെച്ച് 100 റോളം പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് അരിയും പലവ്യഞ്ചനങ്ങള്‍ അടങ്ങിയ...

സ്വകാര്യ ബസ്സുകളില്‍ ഇന്ന് ടിക്കറ്റിന് പകരം ബക്കറ്റ്

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍ പ്രളയകെടുതിയില്‍ നമ്മുടെ നാടിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ധനസമാഹാരത്തിന് വേണ്ടി തിങ്കളാഴ്ച നടത്തുന്ന സര്‍വ്വീസില്‍ നിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചീരിക്കുന്നു. കണ്ടക്ടറിന്റേയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe