ഇരിങ്ങാലക്കുട-ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാര്‍ജ്ജുനവിജയം കഥകളി അരങ്ങേറി.ഉണ്ണായിവാരിയര്‍ കലാനിലയം ഹാളില്‍ വച്ച് നടന്ന കഥകളി മാതൃകാധ്യാപികയും മികച്ച തിരുവാതിരക്കളി പരിശീലകയുമായിരുന്ന കെ. പി അമ്മുക്കുട്ടി പിഷാരസ്യാരുടെ സ്മരണക്കായി ദീര്‍ഘകാലം ട്രഷറായിരുന്ന ആജീവനാംഗം സി. പി കൃഷ്ണനും കുടുംബവുമാണ് സമര്‍പ്പിച്ചത് .കൃഷ്ണാര്‍ജ്ജുനവിജയം എഴുതി ചിട്ടപ്പെടുത്തിയത് ടി വേണുഗോപാലാണ്.ഫാക്റ്റ് ബിജു ഭാസ്‌ക്കരന്‍ ,കലാനിലയം മനോജ്,ആര്‍ എല്‍ വി പ്രമോദ് ,പ്രദീപ് രാജ,കലാമണ്ഡലം വിപിന്‍ ,സദനം വിജയന്‍ വാര്യര്‍ ,കലാമണ്ഡലം സുധീഷ് ,കലാമണ്ഡലം ശ്രീനാഥ് ,കലാനിലയം ഉദയന്‍ നമ്പൂതിരി ,കലാനിലയം പ്രകാശന്‍ ,കലാനിലയം പ്രശാന്ത്,ഊരകം നാരായണന്‍ നായര്‍ ,മാങ്ങോട് നാരായണന്‍ ,നാരായണന്‍ കുട്ടി,മനേഷ് എന്നീ കലാക്കാരന്മാര്‍ പങ്കെടുത്തു
Advertisement