കെ .എസ് .ഇ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

440
ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ഇരിങ്ങാലക്കുട കെ .എസ്. ഇ ലിമിറ്റഡ് നല്‍കി .കമ്പനിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് മാനേജിംഗ് ഡയറക്ടര്‍ എ .പി ജോര്‍ജ്ജ് ,ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ തളിയത്ത് ,എക്‌സി.ഡയറക്ടര്‍ എം. പി ജാക്‌സണ്‍ എന്നിവരില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി .രവീന്ദ്രനാഥ് ,കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍,കൊടുങ്ങല്ലൂര്‍ എം എല്‍എ വി ആര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി .ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമായ 5 ലക്ഷം രൂപ ജീവനക്കാരില്‍ നിന്നും മന്ത്രിമാര്‍ ഏറ്റുവാങ്ങി.പ്രളയദുരിതവുമായി ബന്ധപ്പെട്ട് ആലപ്പുഴ,വയനാട് ,തൃശൂര്‍ ജില്ലകളിലെ പ്രളയദുരിതത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി കാലിതീറ്റയും പ്രളയദുരിതത്തില്‍പ്പെട്ട കമ്പനി തൊഴിലാളികള്‍ക്ക് ധനസഹായവും അടക്കം ഏകദേശം ഒന്നര കോടി രൂപ കെ എസ് ഇ ലിമിറ്റഡ് ചെലവഴിച്ചതായി എക്‌സി .ഡയറക്ടര്‍ എം പി ജാക്‌സണ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.കമ്പനി  ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ തളിയത്ത് വീട്തകര്‍ന്ന 5 തൊഴിലാളികള്‍ക്ക് സംഭാവന കൈമാറി.ദുരിതാശ്വാസ നിധി ഏറ്റുവാങ്ങി മന്ത്രി പ്രൊഫ .സി രവീന്ദ്രനാഥ് സര്‍ക്കാരിന് വേണ്ടി നന്ദി രേഖപ്പെടുത്തി
Advertisement