ക്രൈസ്റ്റ്‌കോളേജില്‍ നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു.

408

ഇരിങ്ങാലക്കുട: ക്രൈസ്റ്റ്‌കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ അന്തരിച്ച ഫാ. ജോസ്‌തെക്കന്റെ ഓര്‍മ്മക്കായി ക്രൈസ്റ്റ്‌കോളേജ രസതന്ത്ര വിഭാഗം ‘ അഡ്വാന്‍സ്ഡ് ഫങ്ഷണല്‍മെറ്റീരിയല്‍ഫോര്‍ എനര്‍ജി പ്രൊഡക്ഷന്‍ ആന്‍ഡ് മെഡിസിനല്‍ ആപ്ലിക്കേഷന്‍’ എ വിഷയത്തില്‍ 2 ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.കെഎസ് ഇ ബി മുന്‍ ചെയര്‍മാന്‍ ടി. എം. മനോഹരന്‍ ഐഎഫ്എസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ്മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷതവഹിച്ചു. സിഎസ് ഐ ആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുംതെക്കനച്ചന്റെ സഹപാഠിയും ആയ ഡോ. കെ.വി രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.സെമിനാറില്‍ ഡോ. ഹരീഷ്‌യു.എസ്, ഡോ. ജൂബിജോസ് , പ്രൊഫ. കെഎംമുരളീധരന്‍ , ഡോ. നിക്‌സ എബ്രഹാം, ഡോ. പാര്‍ത്ഥസാരഥിദാസ്എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സെമിനറിനോടനുബന്ധിച്ച് ഫുള്‍െ്രെബറ്റ്‌സ്‌കോളര്‍ഷിപ്പ് ലഭിച്ച ഡോ. ഡിജോഡാമിയനെയും സി.എസ് ഐ.ആര്‍ നെറ്റ്, ജാം പരീക്ഷ വിജയികളെയും അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ , ഡോ. വി ടി ജോയ്, സെമിനാര്‍ കോഓഡിനേറ്റര്‍ ഡോ.ടിറ്റോവര്‍ഗീസ ്എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement