കാറളം: കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇത്തിള്‍ കുന്ന് റോഡില്‍ പഞ്ചായത്ത് നിര്‍മ്മിച്ച കാന സ്വകാര്യ വ്യക്തി മണ്ണിട്ട് അടച്ചതിനാല്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി നാട്ടുകാര്‍ ദുരിതത്തില്‍ . കാറളം സെന്ററില്‍ നിന്നും വരുന്ന വെള്ളവും മാല്യനങ്ങളും ഒഴുകി വന്ന് ഈ റോഡില്‍ അടിഞ്ഞ് കൂടുന്നത് മൂലം പല വിധത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട് . യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ റോഡ് തകര്‍ന്ന് കിടക്കുന്നു. പല പ്രാവശ്യം പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു
Advertisement