ഇരിഞ്ഞാലക്കുട:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റും ഇരിഞ്ഞാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട പ്രദേശത്തുള്ള സെന്റ്.ജോസഫ് ആനന്ദപുരം, എസ് എന്‍ ഇരിഞ്ഞാലക്കുട,ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടവരമ്പ്,ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട,ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട,നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ എന്‍ എസ് എസ് വോളണ്ടിയേര്‍സ് തെരുവ് നാടകം,ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. മദ്യം,മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന വിപത്തുകള്‍,അവ എങ്ങനെ ഒഴിവാക്കാം എന്നീ ആശയങ്ങളാണ് ബോധവല്‍ക്കരണ ക്ലാസ്സുകളിലും തെരുവുനാടകത്തിലും അവതരിപ്പിക്കപ്പെട്ടത്. ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് വോളണ്ടിയേര്‍സ്സായ അര്‍ജുന്‍,ഹിരണ്മയ്, ജെന്‍സണ്‍,രജഷാ എന്നിവരും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറായ പ്രൊഫ.അരുണ്‍ ബാലകൃഷ്ണനും ഇരിഞ്ഞാലക്കുട എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ വിനോദും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.