അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ യോഗശില്പശാല ആരംഭിച്ചു

473

നടവരമ്പ്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന യോഗശില്പശാല ആരംഭിച്ചു.ജൂണ്‍ 21-ാം തിയ്യതി തുടങ്ങി 25-ാം തിയ്യതി വരെ 9.30-10.30 നാണ് ക്ലാസ്സുകള്‍ നടക്കുന്നത് .വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡയറക്ടര്‍ ഡോ. ഷാജി മാത്യു ,പ്രിന്‍സിപ്പല്‍ പ്രേമലത പി നായര്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ അതുല്യ സുരേഷ്,പി ടി എ പ്രസിഡന്റ് വിനോദ് മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്‌കൂള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ശില്പശാലയില്‍ യോഗാചാര്യ ബജിത ഷിബു പരിശീലനം നല്‍കി വരുന്നു.വരും ദിവസങ്ങളില്‍ യോഗയുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യത്തെ മുന്‍നിറുത്തി ചര്‍ച്ചകളും മത്സരങ്ങളും നടക്കുന്ന ശില്പശാല പരിസരവാസികളെയും അമ്മമാരെയും ഉള്‍കൊള്ളിച്ചു കൊണ്ടാണ് നടത്തപ്പെടുന്നത്

Advertisement