കൊറ്റനെല്ലൂരിലെ ശിവഗിരി സ്വാമിക്ക് എതിരെ പോക്സോ കേസ്.

2880

കൊറ്റനെല്ലൂർ : ബ്രഹ്മാനന്തലായം സ്വാമി ശ്രീനാരയണ ധർമ്മവ്രതനെന്ന ഇടുക്കി പെരുവന്താനം സ്വദേശി താമരക്ഷനെ തിരെയാണ് ആളൂർ പോലിസ് കേസെടുത്തത്.ആശ്രമത്തിലെ അന്തേവാസികളായ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരാക്കിയതിനാണ് കേസ്.മൂന്ന് വിദ്യാർത്ഥികൾ ചൈൽഡ് ലൈൻ വഴിയാണ് പരാതി നൽകിയത്.ചാലക്കുടി ഡി വൈ എസ് പി സി.എസ്.ഷാഹുൽ ഹമീദ്, ആളൂർ എസ് .ഐ.വി.വി.വിമ്മൽ എന്നിവരുടെ നേതൃത്വത്തിൽ പോലിസ് ആശ്രമത്തിലെത്തി ജീവനക്കാരുടെ മൊഴിയെടുകുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആശ്രമത്തിലെ ജീവനക്കാരിയായ വയോധികയുടെ ഫോണില്‍ നിന്നും  പോലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നമ്പര്‍  വാങ്ങി കുട്ടികള്‍ തന്നെയാണ് പരാതി അറിയിച്ചത്   സ്വാമി ഒളിവിലാണ്.

Advertisement