താണിശ്ശേരി :താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചുകൊണ്ടു വായനവാരത്തിന് തുടക്കം കുറിച്ചു. ബഹുമാന്യ പ്രിന്‍സിപ്പല്‍ റവ .സിസ്റ്റര്‍സെലിന്‍ നെല്ലംകുഴിയുടെ സാന്നിധ്യത്തില്‍ കുമാരി ഐറീന്‍ ജോസ് സ്വാഗതം ആശംസിച്ചു.പി എന്‍ പണിക്കരെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും മലയാളം ക്ലബ് അംഗമായഅരുന്ധതി നമ്പ്യാര്‍ സംസാരിച്ചു. വിവിധക്ലബ്ബഗ്ഗങ്ങള്‍ ഹിന്ദി ഭാഷാകവികളെയും ആംഗലേയ കവികളെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തി. പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു. കുമാരി മഹാ മുബാറക് നന്ദി രേഖപ്പെടുത്തി
Advertisement