സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഭിന്ന ശേഷിക്കാരുടെ വാഹനറാലി

434

ഇരിങ്ങാലക്കുട : സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഭിന്നശേഷിക്കാരുടെ സംഘടന- ഡി.എ.ഡബ്ല്യു.എഫിന്റെ നേതൃത്വത്തില്‍ മുച്ചക്ര വാഹനങ്ങളില്‍ വിളംബര റാലി നടത്തി.ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു നിന്നാരംഭിച്ച റാലി സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം എം.ബി.രാജു ഉദ്ഘാടനം ചെയ്തു.ഡി.എ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡണ്ട് മണികണ്ഠന്‍ മാപ്രാണം, സെക്രട്ടറി കെ.കെ.ഷാജു, സുധീഷ് നെടുമ്പാള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Advertisement