ഐ സി എല്‍ മെഡിലാബ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1048

ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പിന്റെ ആരോഗ്യ ചികിത്സ രംഗത്തേയ്ക്കുള്ള ആദ്യ ചുവട് വെയ്പ്പായി പുതിയ സംരംഭമായ ഐ സി എല്‍ മെഡിലാബ് പ്രവര്‍ത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട ആല്‍ത്തറക്ക് സമീപം വില്ലജ് ഓഫീസിനു എതിര്‍ വശത്ത് പ്രവര്‍ത്തനം ആരംഭിച്ച ഹൈടെക് ലാബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്ററ് സ്വാമി സുനില്‍ദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ മുഖ്യാതിഥിയായിരിന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്സണ്‍ നിമ്യ ഷിജു , മുന്‍.ഗവ .ചീഫ്.വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, ഐ ടി യു ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ലോകോത്തര നിലവാരത്തിലുള്ള സമ്പൂര്‍ണ്ണ രോഗ നിര്‍ണ്ണയ ലബോറട്ടറിയും ഒപ്പം കേരളത്തില്‍ ആദ്യമായി ഹാര്‍ട്ട് ബൈപാസിനും ആന്‍ജിയോപ്ലാസ്റ്റിക്കും അല്ലാതെ വേദനയില്ലാതെ ചീകിത്സിക്കുന്ന VASO മെഡിടെക് EECP ചീകിത്സാരീതിയും ഏറ്റവും കുറഞ്ഞ ചിലവില്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഐ സി എല്‍ മെഡിലാബ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ കെ.ജി. അനില്‍ കുമാര്‍ പറഞ്ഞു.എന്‍ഹാന്‍സിഡ് എക്സ്റ്റേണല്‍ കൗണ്ടര്‍ പള്‍സേഷന്‍ തെറാപ്പി,മൈന്‍ഡ് റേ മള്‍ട്ടി ഫംഗ്ഷണല്‍ ടെസ്റ്റ് മെഷീന്‍,ഹെമറ്റോളജി അനലൈസര്‍,ഫുള്ളി ഓട്ടോമേറ്റഡ് മള്‍ട്ടി ഫംഗ്ഷണല്‍ അനലൈസര്‍,ബ്രസ്റ്റ് കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള ഇലുമിനിയാ 360,ആന്തരിയ അവയവങ്ങളുടെ ബ്ലഡ് പ്ലഷര്‍ അളക്കുന്നതിനുള്ള സിമ്ര കോര്‍ഇവാലുവേഷന്‍ ഉള്‍പെടെ നൂതന രോഗനിര്‍ണ്ണയ ഉപകരണങ്ങളും മികച്ച ഡോക്ടര്‍മാരുമായണ് ഐ സി എല്‍ മെഡിലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.ഉദ്ഘാടനത്തോട് അനുബദ്ധിച്ച് ആദ്യം ബുക്ക് ചെയ്യുന്ന 100 EECP ട്രീറ്റിമെന്റുകള്‍ക്ക് 50% ഡിസ്‌കൗണ്ട് നല്‍കുന്നുണ്ടെന്നും അനില്‍ കുമാര്‍ അറിയിച്ചു.വാസോ മെഡിടെകുമായി ചേര്‍ന്ന് 2 വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയോളം മുതല്‍മുടക്കി കേരളത്തില്‍ 50 അത്യാധുനിക മെഡിക്കല്‍ സെന്ററുകള്‍ ആരംഭിയ്ക്കുമെന്നും അദേഹം പറഞ്ഞു.EECP തെറാപ്പിയ്ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകേണ്ടതില്ല. ദിവസവും ഒരു മണിക്കൂറോളം പ്രത്യേകം സജ്ജീകരണങ്ങളോടെയുള്ള സംവിധാനത്തില്‍ വിദഗ്ദ്ധരായ സ്‌പെഷ്യലിസ്റ്റുകളുടെ നിരീക്ഷണത്തില്‍ 35 ദിവസങ്ങള്‍ തുടര്‍ച്ചയായാണ് ഈ ചീകിത്സ നല്‍കുന്നത്. EECP ട്രീറ്റ്‌മെന്റില്‍ ക്രമീകരിക്കാവുന്ന ഏതാനും കഫ്സുകള്‍ കൈകളിലും കാലുകളിലും ധരിപ്പിച്ച് രോഗിയെ പ്രത്യേകം സജ്ജമാക്കിയ ഒരു സ്‌പെഷ്യല്‍ ട്രീറ്റ്മെന്റ് ബെഡില്‍ കിടത്തുന്നു. ഓരോ മൈക്രോ സെക്കന്റിലും രോഗിയുടെ ഹൃദയമിടിപ്പിനൊപ്പം കഫ്സ് വികസിക്കുകയും ചുരുങ്ങുകയും ചെയുന്നു. ഇതിന്റെ ഫലമായി രക്തം ഹൃദയത്തിലേക്ക് തിരിച്ച് പമ്പ് ചെയ്യുകയും രക്ത പ്രവാഹം വര്‍ദ്ധിപ്പിച്ച് സ്വഭാവികമായി തന്നെ പുതിയ രക്ത വാഹിനികള്‍ സൃഷ്ടിക്കുന്നു. തിരിച്ച് ഹൃദയത്തില്‍ നിന്ന് കാലുകളിലേക്ക് രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ കഫ്സുകള്‍ ചുരുങ്ങി രക്തം സ്വീകരിക്കുന്നതിനാല്‍ ഹൃദയത്തിന്റെ വര്‍ക്ക് ലോഡ് കുറക്കുന്നു. ഈ ചീകിത്സ സമയത്ത് രോഗി ശരീരത്തില്‍ രക്ത സംക്രമണം വര്‍ദ്ധിക്കുന്ന പ്രവര്‍ത്തനങ്ങളേക്കുറിച്ച് അറിയാതെ വളരെ റിലാക്‌സ്ഡ് ആയിരിക്കുകയും ചെയുന്നു. രണ്ടാഴ്ച്ചകൊണ്ട് രോഗിയുടെ നെഞ്ചുവേദന, ശ്വാസതടസം, ക്ഷീണം എന്നിവ കുറയുകയും അവരുടെ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന് ഐ സി എല്‍ മെഡിലാബ് പ്രതിനിധികള്‍ പറയുന്നു.

Advertisement