തിരുവാതിരമോഹോത്സവം ജനുവരി 1 ന് അരങ്ങേറും.

457

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര കൊട്ടിലാക്കല്‍ പറമ്പില്‍ നടക്കുന്ന അനുഷ്ഠാന തിരുവാതിര മഹോത്സവം ഡിസംബര്‍ 31, ജനുവരി 1 തിയതികളില്‍ നടക്കും. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ 31 എട്ടങ്ങാടി ചടങ്ങുകളോടെ തിരുവാതിര മഹോത്സവം ആരംഭിക്കും. ജനുവരി 1 ന് വൈകീട്ട് 5 മണിക്ക് സിനിമാതാരം ഊര്‍മ്മിള ഉണ്ണി ഭദ്രദീപം തെളിയിക്കും. ചടങ്ങില്‍ പ്രമുഖ പഴയ തിരുവാതിര കലാകാരികളെ ആദരിക്കും. പുലര്‍ച്ചെ ഒരു മണിവരെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരികള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി അരങ്ങേറും. തിരുവാതിര അനുഷ്ഠാന ചടങ്ങുകളോടെയാണ് പരിപാടി നടക്കുന്നത്. തിരുവാതിര വിഭവങ്ങളോടെയുള്ള ഭക്ഷണം, ഊഞ്ഞാല്‍, തിരുവാതിരകളിക്കാര്‍ക്കുള്ള യാത്രാസൗകര്യം എന്നിവയും സംഘാടകസമിതി ഒരുക്കിയിട്ടുണ്ടെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Advertisement