മുംബൈ: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകാംഗം ഷോബി കെ. പോളിനെ ദേശീയ സി.എല്‍.സി കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തു. റാഞ്ചിയില്‍ വച്ചു നടന്ന ദേശീയ സി.എല്‍.സി. യുടെ ജനറല്‍ അസംബ്ലിയില്‍ വച്ചായിരുന്നു തെരഞ്ഞെടുത്തത്. രൂപത സി.എല്‍.സി പ്രസിഡന്റ്, സംസ്ഥാന സി.എല്‍.സി ട്രഷറര്‍, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ്, തൃശൂര്‍ സെന്റ് തോമസ് കോളെജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി മേഖലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സിഎല്‍സി സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് ദേശീയ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്തത്. ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കിഴക്കേയില്‍ കിഴക്കേപീടിക വീട്ടില്‍ പോള്‍-ആനി ദമ്പതികളുടെ മകാനാണ്. ദീപിക ദിനപത്രത്തിന്റെ ഇരിങ്ങാലക്കുടയിലെ പ്രാദേശിക ലേഖകനുമാണ് ഷോബി. അരിപ്പാലം വിതയത്തില്‍ കുടുബാംഗമായ ബെക്സിയാണ് ഭാര്യ.
Advertisement