ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. കത്തീഡ്രൽ വികാരി വെരി.റവ. ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. കത്തീഡ്രൽ എ. കെ. സി. സി പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് മാമ്പിള്ളി സ്വാഗതം പറഞ്ഞു. സെക്രട്ടറി സിൽവി പോൾ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, വൈസ് പ്രസിഡന്റ് ബേബി ജോയ്,വർഗീസ് ജോൺ,റോബി കാളിയങ്കര, സേവിയർ അയ്യമ്പിള്ളി,ലാസർ കോച്ചേരി, ഷേർളി ജാക്ക്സൻ,ബാബു ചേലക്കാട്ടുപറമ്പിൽ,റൈസൻ കോലങ്കണ്ണി,കൈക്കാരൻമാരായ ആൻ്റണി കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ, ബ്രിസ്റ്റോ എലുവത്തിങ്കൽ എന്നിവർ സംസാരിച്ചു
കൊച്ചനുജ പിഷാരടിയെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട : നെല്ലായി വൈലൂർ സഖാവ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കൊച്ചനുജ പിഷാരടി അനുസ്മരണം നടന്നു. എസ്എസ്എൽസി. പ്ലസ് ടു വിജയികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. നെല്ലായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ എസ് മഹേശ്വരൻ അധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് മുഖ്യ അതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനിൽ. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗം എം കെ ശൈലജ. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് രാജൻ നെല്ലായി. സുമേഷ് കൃഷ്ണൻ. ആർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
അധ്യാപക ഒഴിവ്
കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എല്‍.പി.വിഭാഗം ജൂനിയര്‍ അറബിക് തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 10 – ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.
ക്രൈസ്റ്റ് കോളേജിൽ സീറ്റ് ഒഴിവ്
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളായ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, ഇന്റഗ്രേറ്റഡ് ജിയോളജി, ഇക്കണോമിക്‌സ്, ബി.കോം, എന്നീ വിഷയ ങ്ങളിൽ SC/ST വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്നവർ 12-06-2024, ബുധൻ രാവിലെ 10-ന് കോളേജ് ഓഫീസിൽ അനുബന്ധ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
ജനസേവനത്തോടൊപ്പം കിടപ്പ് രോഗി പരിചരണ രംഗത്തേക്ക് സന്ധ്യ നൈസൺ
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചുമതല പൂർത്തിയാക്കി ഇനി കിടപ്പു രോഗികളുടെ പരിചരണ രംഗത്തേയ്ക്കിറങ്ങുകയാണ് സന്ധ്യ നൈസൺ. കഴിഞ്ഞ മൂന്നു വർഷമായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇന്നലെ മുതൽ കിടപ്പ് രോഗികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന നിപ്മറിലെ പത്ത് മാസ കെയർ ഗിവിങ്ങ് കോഴ്സിന് ചേർന്നു.മുൻപ് അഞ്ചു വർഷം ആളൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നതുൾപ്പടെ എട്ടു വർഷമായി തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പാലിയേറ്റിവ് യൂണിറ്റുകളുടെ പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുത്ത് അനുഭവമുണ്ടെന്ന് സന്ധ്യ നൈസൺ പറഞ്ഞു. പരിചരണം കിട്ടേണ്ടവരുടെ എണ്ണത്തിനനുസരിച്ച് പരിശീലനം ലഭിച്ച പരിചാരകരെ കിട്ടാത്തത് മേഖലയിൽ വലിയ പ്രതിസന്ധിയാകുന്നുണ്ട്. ചെറുപ്പം മുതലേ ഈ മേഖലയോട് താത്പര്യമുണ്ട്. 13 വർഷമായി ഭർത്തൃമാതാവിനെ പരിചരിച്ചിരുന്നു. നിപ്മറിലെ പോലെ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കുന്നതോടെ ശാസ്ത്രീയ പരിചരണം നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സന്ധ്യ നൈസൺ പറഞ്ഞു.ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് ന്യുട്രീഷ്യനിസ്റ്റുകൾ എന്നിവരുടെ നേതൃത്വത്തിലാണ് കോഴ്സ് നടക്കുകയെന്ന് നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ സി.ചന്ദ്രബാബു പറഞ്ഞു.ഇവിടുത്തെ പരിശീലനം കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റുകളിൽ കൂടി വിപുലമായ പ്രായോഗിക പരിശീലനം നൽകും. കേരളത്തിൽ ആദ്യമായാണ് രോഗീ പരിചരണത്തിനായി വിപുലവും ശാസ്ത്രീയവുമായ കോഴ്സ് ആരംഭിക്കുന്നത് എന്നും ഈ കോഴ്സ് പൂർത്തിയാക്കുന്ന വർക്ക് വിദേശത്തും നാട്ടിലും മികച്ച തൊഴിൽ സാധ്യതയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. വി. വി. ഇ. എസ്.ഇരിഞ്ഞാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നാൽപ്പത്തി മൂന്നാമത് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡന്റ് ഷാജു പാറേക്കാടന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതം ആശംസിക്കുകയുംവാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ്റും തൃശൂർ ജില്ലാ പ്രസിഡന്റ്റുമായ കെ. വി. അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്യുകയും ഭദ്രം കുടുംബസുരക്ഷാ പദ്ധതിയുടെ മരണാനന്തരസഹായമായ പത്തു ലക്ഷം രൂപയുടെ ചെക്ക് ബന്ധുക്കൾക്ക് നൽകുകയും ചെയ്തു.S. S. L. C, PLUS-2 അവാർഡുകൾ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ വിതരണം ചെയ്തു. ട്രഷറർ വി. കെ. അനിൽ കുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. വനിതാവിംഗ് നിയോജകമണ്ഡലം ചെയർപേഴ്സൺ സുനിത ഹരിദാസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ടി വി. ആന്റോ, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ്മാരായ മണി മേനോൻ, പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഡീൻ ഷാഹിദ്, ഷൈജോ ജോസ്, ബൈജു K. R. എന്നിവർ നേതൃത്വം നൽകി.
വാരിയർ സമാജം ഭാരവാഹികൾക്ക് സ്വീകരണം നൽകി
ഇരിങ്ങാലക്കുട: വാരിയർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ , സംസ്ഥാന സെക്രട്ടറി ( മദ്ധ്യമേഖല ) എ. സി. സുരേഷ് , ജില്ല സെക്രട്ടറി വി.വി. സതീശൻ , വനിതാവിഭാഗം ജില്ല സെക്രട്ടറി ഉഷദാസ് എന്നിവർക്ക് സ്വീകരണം നൽകി. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, എ. അച്ചുതൻ , എസ്. കൃഷ്ണകുമാർ, ദുർഗ്ഗ ശ്രീകുമാർ , ഇന്ദിര ശശിധരൻ , ടി.രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് -318ഡി ഭിന്നശേഷി മെഗാ കലോത്സവം ജൂൺ 12 ന്
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് -318ഡി ഭിന്നശേഷി മെഗാ കലോത്സവം ജൂൺ 12 ന്
പ്രതിഭാ സംഗമം
തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ സ്കൂളുകളെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ് ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷയായി. സരിത രാജേഷ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുൺ, ബ്ലോക്ക് പ്രസിഡണ്ട് ലളിതാബാലൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ചിറ്റിലപ്പിള്ളി, കെ എസ് തമ്പി, സമേതം കോർഡിനേറ്റർ ടി.വി മദനമോഹനൻ, BPC K.R സത്യപാലൻ, AEO Dr. എം.സി നിഷ എന്നിവർ സംസാരിച്ചു.1100 ൽ പരം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43 ആം വാർഷിക പൊതുയോഗം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43 ആം വാർഷിക പൊതുയോഗം
അറിവ് മുറിവാകരുത് :ജഡ്ജ് ജോമോൻ ജോൺ
അറിവ് മുറിവാകാതെ തിരിച്ചറിവിലേക്ക് നയിക്കുകയും അതുവഴിയായി വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണത ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മണ്ണാർക്കാട് അഡീഷണൽ ജഡ്ജും സ്പെഷ്യൽ ജഡ്ജുമായ ജോമോൻ ജോൺ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമ പഞ്ചായത്ത് എസ് എസ് എൽ സി പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് നൽകിയ ആദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമാസ് തൊകലത്ത്,നിജി വത്സൻ,കെ വൃന്ദ കുമാരി, ജിനി സതീശൻ, നിഖിത അനൂപ്,മനീഷ മനീഷ്,റോസ്മി ജയേഷ്,മണി സജയൻ, നിത അർജുനൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ സ്വാഗതവും, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് നന്ദിയും പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ 1200 /1200 മാർക്കും ലഭിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ യോനാ ബിജുവിനെയും, എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, വിവിധ കായിക മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു
സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വൈഗ. കെ സജീവിന് മികച്ച നടിക്കുള്ള പുരസ്കാരം
തിരുവനന്തപുരത്ത് വച്ച് നടന്ന 10മത് സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രാഹുൽ ശശിധർ സംവിധാനം ചെയ്ത രാജകുമാരി എന്ന ഷോർട്ട് ഫിലിമിലെ അഭിനയമികവിന് മികച്ച നടിക്കുള്ള പുരസ്‌കാരം വൈഗ. കെ സജീവ് പ്രമുഖ കവി പ്രഭാവർമ്മയിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരം എ. കെ.ജി സ്മാരക ഹാളിൽ വച്ചു നടന്ന അവാർഡ് വിതരണം നിയമസഭാ സ്പീക്കർ എ എം ഷംസീർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സത്യജിത്ത്റേ അവാർഡ് പ്രശസ്ത നടി ഷീല ഏറ്റുവാങ്ങി. രാജകുമാരി എന്ന ഹ്രസ്വചിത്രത്തിന് ഇന്ത്യക്ക് അകത്തും പുറത്തുമായി 75ൽ അധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി യാണ് വൈഗ കെ. സജീവ്. പ്രമുഖ വ്യവസായി കല്ലട സജീവ്കുമാറിന്റെയും ശാലിനി സജീവിന്റെയും മകളാണ്.
അവിട്ടത്തൂർ സഹകരണ ബാങ്ക് ബ്രാഞ്ചിൻ്റെ ഡയമണ്ട് ജൂബിലി മന്ദിരം
കടുപ്പശ്ശേരി : അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കടുപ്പശ്ശേരി ബ്രാഞ്ച് ഡയമണ്ട് ജൂബിലി മന്ദിരം ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട് കെ.എൽ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ , അസി രജിസ്ട്രാർ ബ്ലിസ്സൺ സി ഡേവീസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് കുമാർ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ ടെസ്സി ജോയ്, അഡ്വ.ശശികുമാർ ഇടപ്പുഴ, പഞ്ചായത്ത് മെമ്പർമാരായ ഷീബനാരായണൻ, ലീന ഉണ്ണികൃഷ്ണൻ, ബിബിൻ തുടിയത്ത് ശ്യാംരാജ് ‘ സി. ആർ. , ബാങ്ക് വൈസ് പ്രസിഡണ്ട് ധന്യ മനോജ്, സെക്രട്ടറി -ഇൻ -ചാർജ് കെ.പി. നീത , സ്റ്റാഫ് പ്രതിനിധി പി ശ്രീരാമൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നത വിജയം കൈവരിച്ച SSLC +2 വിദ്യാർത്ഥികളെ അനുമോദിച്ചു.
അനൂപ് (38വയസ്സ് )
ചേലൂർ: ചേലൂർകാവ് അമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തു മാക്രതാഴത് പരേതനായ ബാലൻ, മണിഎന്നിവരുടെ മകനായ അനൂപ് (38വയസ്സ് )നിര്യാതനായി.
ആദരം 2024 ൽ സെന്റ് മേരീസ് സ്കൂളിന് പ്ലസ് 2 തല ഉന്നത വിജയത്തിന് ആദരം
പ്ലസ് ടു പരീക്ഷയിൽ ഇരിഞ്ഞാലക്കുട “സെന്റ് മേരിസ്” ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ “മൂന്നാം” സ്ഥാനവും ജില്ലാതലത്തിൽ “രണ്ടാം” സ്ഥാനവും ഉപജില്ലാതലത്തിൽ “ഒന്നാം” സ്ഥാനവും കരസ്ഥമാക്കിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചറിൽ നിന്ന് പ്രിൻസിപ്പൽ ആൺസൻ ഡോമിനിക്കും PTA പ്രസിഡന്റ് ബൈജു KR ഉം ട്രോഫി ഏറ്റുവാങ്ങുന്നു.
സെൻ്റ്. ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ
സെൻ്റ്. ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ
ഇരിഞ്ഞാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ഇന്നും ( monday) നാളെയുമായി (tuesday) നടക്കും. സയൻസ് വിഷയങ്ങളിൽ ഇന്നും ആർട്സ്, കൊമേഴ്സ് ( സെൽഫ് ഫിനാൻസിങ്ങ്) വിഷയങ്ങളിൽ നാളെയുമാണ് അഡ്മിഷൻ. ഈ വിഷയങ്ങളിൽ ബിരുദ പഠനത്തിന് താൽപര്യമുള്ള വിദ്യാർത്ഥിനികൾ കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: 9446630042, 8547226969
നിര്യാതനായി
എടക്കുളം : കോമ്പാത്ത് വേലായുധൻ മകൻ ധനഞ്ജയൻ (65) റിട്ട. മാനേജർ, കനറ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.
ഭാര്യ :സ്മിത ( റിട്ട. പ്രധാനധ്യാപിക, ഗവ. ഫിഷറിസ് ഹൈസ്കൂൾ, കൈപ്പമംഗലം)
മക്കൾ :ബിമൽ കെ ധനഞ്ജയൻ (ബൽജിയം), നിർമ്മൽ കെ ധനഞ്ജയൻ ( സീനീയർ ഗ്രൂപ്പ് മാനേജർ, ഡബ്ല്യുഎൻഎസ് , മുംബൈ)
മഴക്കെടുതി ദുരിതം നഗരസഭാ അനാസ്ഥക്കെതിരെ ബിജെപി പ്രതിഷേധ ധർണ്ണ.
ഇരിങ്ങാലക്കുട: വർഷക്കാലകെടുതി ദുരിതം നഗരസഭാ േ അനാസ്ഥക്കെതിരെ ബിജെപി ടൗൺ, പൊറത്തിശ്ശേരി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു.
ഒന്നര ആഴ്ച മഴ പെയ്തപ്പോഴേക്കും ഇരിങ്ങാലക്കുട മഴക്കെടുതി ദുരിതം അനുഭവിച്ചത് യാതൊരു മുന്നൊരുക്കവും നഗരസഭ നടപ്പാക്കാത്തത് മൂലമാണ് എന്ന് ബിജെപി കുറ്റപ്പെടുത്തി. ഉടൻ മഴക്കാല പ്രധിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും കൗൺസിലർമാർക്ക് ശുചിത്വ ഫണ്ട് അനുവദിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ്, എ വി രാജേഷ്,രമേഷ് അയ്യർ, വി സി രമേഷ്, സുനിൽ തളിയപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, കൗൺസിലർമാരായ ഷാജുട്ടൻ,അമ്പിളി ജയൻ,ആർച്ച അനീഷ്, സ്മിത കൃഷ്ണകുമാർ, മായ അജയൻ, വിജയകുമാരി അനിലൻ,സരിത സുഭാഷ്, ശ്യാംജി മാടത്തിങ്കൽ,സിന്ധു സതീഷ്,റീജ സന്തോഷ്, ലാമ്പി റാഫേൽ,രാഗി മാരാത്ത്,ബാബു
രാജ്, സെബാസ്റ്റ്യൻ ചാലിശ്ശേരി, സോമൻ പുളിയത്ത് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
നാലുവർഷ ബിരുദം: തൃശൂർ ജില്ലാതല
ഓറിയന്റേഷൻ ക്ലാസുകൾക്ക് തുടക്കം
നാലുവർഷ ബിരുദം: തൃശൂർ ജില്ലാതല
ഓറിയന്റേഷൻ ക്ലാസുകൾക്ക് തുടക്കം
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായുള്ള നാലുവർഷ ബിരുദ ഓറിയന്റേഷൻ ക്ലാസുകൾക്ക് തൃശൂർ ജില്ലാതലത്തിൽ തുടക്കമായി. ലോകവ്യാപകമായി സർവ്വകലാശാലകൾ തുടരുന്ന അന്താരാഷ്ട്ര സംവിധാനത്തിലേക്ക് കേരളവും ജൂലൈ ഒന്ന് മുതൽ പ്രവേശിക്കുകയാണെന്ന് തൃശൂർ ജില്ലാതല ഓറിയന്റേഷൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്ധമായ അനുവർത്തനമല്ല കേരളത്തിൽ നാലുവർഷ ബിരുദപരിപാടിയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. നമ്മുടെ സാംസ്‌കാരിക-സാമൂഹിക സാഹചര്യങ്ങളും മതനിരപേക്ഷ അടിത്തറയും കണക്കിലെടുത്തുള്ള മാറ്റങ്ങളോടെയാണ് കേരളത്തിലെ കലാലയങ്ങളിൽ പുതിയ ബിരുദ സംവിധാനം നടപ്പാക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ . രാജൻ വറുഗീസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവ്വകലാശാലാ മുൻ രജിസ്ട്രാർ ഡോ. സി. എൽ. ജോഷി, കോളേജ് പ്രിൻസിപ്പൽ റെവ. സി. ബ്ലെസി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ബിനു ടി വി എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. കെ സുധീന്ദ്രൻ ക്ലാസെടുത്തു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി എഴുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ഘടനാമാറ്റങ്ങൾ കൊണ്ടുവരുന്ന നാലുവർഷ ബിരുദ പദ്ധതിയെക്കുറിച്ച് പ്ലസ്‌ടു പൂർത്തിയാക്കി ബിരുദപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതലറിയാൻ അവസരമൊരുക്കിക്കൊണ്ടാണ് വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണ പരിപാടികൾ ആരംഭിച്ചത്.
പൂർവ്വ വിദ്യാർത്ഥി സംഗമം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1975-’78 ബിഎ ഹിസ്റ്ററി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിലെ മരിയൻ ഹാളിൽ വെച്ച് 2024 മെയ് -9ന് വ്യാഴാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ.സിസ്റ്റർ ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. റിൻസി പി. വി സ്വാഗതം ആശംസിച്ചു. അദ്ധ്യാപകരായ ഡോ.ജോസ് കുര്യാക്കോസ് , സുമിന എം. എസ്, മധു സി. എ എന്നിവർ സംസാരിച്ചു. മേരി ലൂർദ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 46 വർഷത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം എല്ലാവരും പങ്കു വെച്ചു.