ഭ്രഷ്ട്_ നമ്പൂതിരി സമുദായത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതി. _ഡോ.ടി.കെ.കലമോള്‍  

536
ഇരിങ്ങാലക്കുട ; അന്ധകാരത്തിലാഴ്ന്നു കിടന്നിരുന്ന നമ്പൂതിരി സമുദായത്തിന് മുന്നില്‍ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതിയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എഴുതിയ ഭ്രഷ്ട് എന്ന നോവല്‍ എന്ന് ശ്രീകേരളവര്‍മ്മ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഡോ.ടി.കെ.കലമോള്‍ അഭിപ്രായപ്പെട്ടു. ഭാഷയുടെ ശുദ്ധി കൊണ്ടും, ആഖ്യാനത്തിലെ ശക്തി കൊണ്ടും സ്വന്തം സമുദായത്തിലെ ആചാരങ്ങളെ ചെറ്യേടത്ത് പാപ്തിക്കുട്ടി എന്ന അന്തര്‍ജനത്തിലൂടെ അനാവരണം ചെയ്ത് അവരെ മലയാള സാഹിത്യത്തിലെ ഒരു ധീരവനിതയും, ചരിത്ര നായികയുമായി അവതരിപ്പിക്കുകയാണ് മാടമ്പ് ചെയ്തിരിക്കുന്നത്. ഒരു വശത്ത് സ്ത്രീയെ ശക്തിയായും, ദുര്‍ഗ്ഗയായും, ദേവിയായും സങ്കല്‍പ്പിക്കുമ്പോള്‍ മറുവശത്ത് സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങളും, പീഡനങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലെയുള്ള കൃതികള്‍ പുനര്‍വായനയ്ക്കും, തുടര്‍ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിഷയീഭവിക്കേണ്ടതാണെന്നും ശ്രീമതി.കലമോള്‍ അഭിപ്രായപ്പെട്ടു.എസ് എന്‍ പബ്ലിക് ലൈബ്രെറിയുടെ നോവല്‍ സാഹിത്യയാത്രയില്‍ 15-ാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു ഡോ.ടി.കെ.കലമോള്‍, ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, പി.കെ.ഭരതന്‍, സുധ നാരായണന്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍, കെ.ഹരി, ജോസ് മഞ്ഞില, സോണിയ ഗിരി, അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
Advertisement