ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരും തോമസ് ഉണ്ണിയാടൻ എം എൽ എ
2 സർവീസുകൾ കൂടി ആരംഭിച്ചു. എം എൽ എ ഫണ്ടിൽ നിന്നും ഒരു ബസ് അനുവദിച്ചു
ഇരിങ്ങാലക്കുട: കൂടുതൽ പ്രാദേശിക സർവീസുകളും സംസ്ഥാന, അന്തർ സംസ്ഥാന സർവീസുകളും ആരംഭിച്ച് കെ എസ് ആർ ടി സി യെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. സബ് ഡിപ്പോയിൽ നിന്നും ആരംഭിച്ച 2 പ്രിയദർശിനി ബസുകളുടെ സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടണത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ വികസനവും ഇതോടൊപ്പം നടക്കുമെന്നും കെ എസ് ആർ ടി സി യിലേക്ക് പുതിയ ബസുകൾ എത്തിക്കുന്നതിന്റെ ഭാഗമായി എം എൽ എ ഫണ്ടിൽ നിന്നും ഒരു ബസ് അനുവദിച്ചതായും എം എൽ എ പറഞ്ഞു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ ബിന്ദു വിനയൻ, മാഗി വിൻസെന്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജോസ് മൂഞ്ഞേലി, പി ബി മനോജ്കുമാർ, കെ എൽ ജോസ്, സേതുമാധവൻ പറയംവളപ്പിൽ എന്നിവർ പ്രസംഗിച്ചു.
See less




