ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം ഐതിഹ്യ കിഷോർ ഉദ്ഘാടനം ചെയ്തു.
നവമിചന്ദ്ര M.S അധ്യക്ഷ വഹിച്ചു. ബാലവേദി കുട്ടികൾ വായനക്കളരിയിലൂടെ സൃഷ്ടിച്ച കലകളുടെ അവതരണവും നടന്നു. വായന അനുഭവങ്ങൾ പങ്കുവെച്ചു. വായനക്കളരി കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. എല്ലാകുട്ടികൾക്കും ഉപഹാരങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി പി.കെ. ഭരതൻ മാസ്റ്റർ, ലൈബ്രേറിയൻ മഞ്ജുള കെ. കെ,രജന പി.ആർ, ബീന ടി. ഒ,ഐയിഷ ദിയ എന്നിവർ പ്രസംഗിച്ചു




