ഇരിങ്ങാലക്കുട : സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ
പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് മുകുന്ദപുരം തഹസില്‍ദാര്‍ സിമിഷ് സാഹു
പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സൗജന്യ
ചികിത്സ ധനസഹായ പദ്ധതിയുടെ ഭാഗമായുള്ള ചെക്ക് വിതരണ ചടങ്ങ് മാകെയര്‍
ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിമിഷ് സാഹു.
പല വ്യാധികളാല്‍ ദുരിതമനുഭവിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട 70 പേര്‍ക്ക്
3.5 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ ഭാഗമായി ധനസഹായമായി നല്‍കിയത്. മണപ്പുറം
ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി. ദാസ് അധ്യക്ഷത വഹിച്ചു. സി.എസ്.ആര്‍
വിഭാഗം മേധാവി ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ഇരിങ്ങാലക്കുട മാകെയര്‍
ബിസിനസ് ഹെഡ് ഐ. ജെറോം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അഡ്മിന്‍ ആശംസാറാണി,
സെയില്‍സ് ഹെഡ് ശ്രീജിത്ത് പി.എസ്, മാകെയര്‍ സെന്റര്‍ ഹെഡ് ബിബിന്‍
സി.ആര്‍ എന്നിവര്‍ സംസാരിച്ചു.