ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം 08.10.2025 ബുധനാഴ്‌ച രാവിലെ 8.30ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന രാശി പൂജയ്ക്കു ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വച്ച് പ്രശ്ന ചിന്തയോടെ ആരംഭിച്ചു. സർവ്വശ്രീ ആമയൂർ വേണുഗോപാലപ്പണിക്കർ, കുറ്റനാട് രാവുണ്ണിപണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടുർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ എന്നീ ദൈവജ്ഞരുടെ നേതൃത്വത്തിലാണ് അഷ്‌ടമംഗല പ്രശ്നം നടത്തുന്നത്