അഡ്മിനിസ്ട്രേറ്ററായി ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡണ്ട് രാജു എസ് നായരെ നിയമിച്ചു. അഡ്മിനിസ്ട്രേറ്ററുടെ ചുമതല നിർവഹിക്കുന്നതിനായി സഹായിക്കുന്നതിനായി ഉപദേശക സമിതിയും റിസർവ് ബാങ്ക് നിയമിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ മോഹനൻ, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ടി.എം മുഹമ്മദ് സഹീർ എന്നിവരാണ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.ഒരു വർഷത്തേക്കാണ് നിലവിലെ ഭരണസമിതിയെ സസ്പെൻഡ് ചെയ്തുകൊണ്ട് റിസർവ് ബാങ്ക് ഉത്തരവിറക്കിയിട്ടുള്ളത് കഴിഞ്ഞ ജൂലൈ 30നാണ് ടൗൺ ബാങ്കിന്റെ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇതോടെ നിക്ഷേപകർക്ക് ആറു മാസത്തിനിടയിൽ പതിനായിരം രൂപ മാത്രമേ പിൻവലിക്കാൻ കഴിയുമായിരുന്നുള്ളൂ.നിക്ഷേപക ഇൻഷുറൻസ് സ്കീം പ്രകാരം 5 ലക്ഷം രൂപ വരെ നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നതിനിടയിലാണ് ഭരണസമിതിയെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ പ്രസിഡണ്ട് ആയുള്ള ഭരണസമിതിയാണ് വർഷങ്ങളായി ബാങ്കിൽ ഉണ്ടായിരുന്നത്
