ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാർ, ചരിത്രക്വിസ് എന്നീ പരിപാടികളുടെ സമാപനം ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
നമ്പൂതിരീസ് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ
സർട്ടിഫിക്കറ്റകൾ വിതരണം ചെയ്തു.
ഡോ. മുരളി ഹരിതം സെമിനാർ അവലോകനം നടത്തി.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. വി. കെ. ലക്ഷ്മണൻ നായർ, ശ്രീ. പി.കെ. ഭരതൻ, ഡോ.കെ.രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ആർക്കൈവ്സ് ഡിജിറ്റൈസേഷൻ ഹെഡ് ശ്രീ. പ്രഫുല്ല ചന്ദ്രൻ സ്വാഗതവും ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയ്കുമാർ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന
ചരിത്രക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ഡോ.സുശീല എസ്. മേനോൻ്റെ സ്മരണക്കായി ആയപ്പിള്ളിൽ കുടുംബം സ്പോൺസർ ചെയ്ത 11111 രൂപയുടെ ക്യാഷ് അവാർഡിന് ചാലക്കുടി
പനമ്പിള്ളി മെമ്മോറിയിൽ ഗവ. കോളേജ് വിദ്യാർത്ഥികളായ ലക്ഷ്മി എൻ.ബി.&നിമിഷ ടി.എസ്. എന്നിവർ അർഹരായി.
രണ്ടാം സമ്മാനം പ്രൊഫ. ശിവശങ്കരൻ മാഷുടെ സ്മരണക്ക് മകൻ സുനിൽ സ്പോൺസർ ചെയ്ത 5555 രൂപയുടെ ക്യാഷ് അവാർഡിന് ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ ആദിലക്ഷ്മി സി.ജി.& ജാനിഷ എൻ. എ.
എന്നിവരും അർഹരായി.
മൂന്നാം സമ്മാനം പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ സ്പോൺസർ ചെയ്ത 3333 രൂപയുടെ ക്യാഷ് അവാർഡ്
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയിൽ ഗവ. കോളജിലെ ശ്രീരാഗ് എം.ആർ.& സ്റ്റെനിയ യു. കെ. എന്നിവരും കരസ്ഥമാക്കി. 5-ാം സ്ഥാനം വരെയുള്ള കുട്ടികൾക്ക് *കൂടൽ മാണിക്യം ക്ഷേത്രവും പട്ടാഭിഷേകംകഥകളിയും* എന്ന പുസ്തകവും നൽകി.
രാവിലെ 9.30 ന് “ശ്രീ കൂടൽമാണിക്യം ക്ഷേത്ര സമ്പത്തും അധികാര തർക്കങ്ങളും എന്ന പ്രബന്ധം ശ്രീ. ശ്യാമ ബി മേനോൻ അവതരിപ്പിച്ചു. ഡോ. രാധാമുരളീധരൻ മോഡറേറ്ററായിരുന്നു, കൂടൽമാണിക്യം ദേവസ്വം ആയുർവേദ ഗ്രാമം ഡയറക്ടർ ഡോ. കേസരി മേനോൻ, കെ.കെ.ടി.എം. ഗവ. കോളേജ് പ്രൊഫസർ ഡോ. രമണി, ക്രൈസ്റ്റ് കോളേജ് പ്രൊഫസർ ഡോ. അമൃത കെ.എ.,സെൻ്റ് ജോസഫ്സ് കോളേജ് പ്രൊഫസർ സുമിന തുടങ്ങിയവർ അനുബന്ധ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.