Wednesday, November 19, 2025
27.9 C
Irinjālakuda

ബാലാമണി അമ്മ മലയാളത്തിന്റെ മാതൃഭാവം

(ബാലാമണിയമ്മയുടെ ഇരുപത്തിയൊന്നാം ചരമവാർഷികം)

ഉണ്ണികൃഷ്ണൻ കിഴുത്താണി

“ഓമനേ നിന്നിലെ പൂർണ്ണത ചേർത്തിടാ-

സ്ത്രീ മുലപ്പാലിലെ ദൗർബ്ബല്യങ്ങൾ”

എന്നെഴുതിയ ബാലാമണിഅമ്മ മനസ്സിൻ്റെ പവിത്രമായ ചിന്താധാരകൾക്ക് മലയാളഭാഷയിലൂടെയും, സാഹിത്യത്തിലൂടെയും പുതിയ അർത്ഥ തലങ്ങൾ ആത്മാർത്ഥവിന്റെ അഗാധതങ്ങളിൽനിന്ന് കണ്ടെത്തുകയായിരുന്നു. ഒരമ്മയെ സംബന്ധിച്ചിടത്തോളം കുഞ്ഞിന് മുലപ്പാൽ നൽകുന്നത് ഏറ്റവും അനുഗ്രഹീതവും, സന്തുഷ്‌ടി നിറഞ്ഞതുമായ നിമിഷങ്ങളാണ്. അതോടൊപ്പം സ്വജീവൻ്റെ തുടിപ്പും, മിഡിപ്പും സന്താനത്തിന് സമ്മാനിക്കുന്ന സമ്മോഹന മുഹൂർത്തവുമാണെന്ന് കവി പറഞ്ഞുതരുന്നു. മാത്രമല്ല തന്റെ അപാകങ്ങളും, ദൗർബ്ബല്യങ്ങൾപോലും പൂർണ്ണതതേടുന്ന കുഞ്ഞിനെ ഒരു വിധത്തിലും തരത്തിലും ബാധിക്കരുതെന്നും മാതാവ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥനയുടെ പ്രതിഫലനമാണ് ബാലാമണിഅമ്മയുടെ കവിതാപന്ഥാവിലൂടനീളം തിരിനീട്ടിക്കാണിക്കുന്നത്.

“സ്വർഗ്ഗത്തിന്റെ ആ സ്ഥാനം ശൈശവമാണെന്ന്” ആംഗ്ലേയകവി വേഡ്സ് വർത്തിന്റെ ആശയത്തിന് കൂടുതൽ ഉൾക്കാഴ്‌ച നൽകുന്ന നിരവധി സന്ദർഭങ്ങൾ, മാതൃകകൾ ബാലാമണി അമ്മയുടെ കവിതയിലൂടെ നമുക്ക് കാണാൻ കഴിയും. കള്ളമറിയാത്ത പിഞ്ചു മനസ്സിൻ്റെ തിരനോട്ടം ദർശിക്കണമെങ്കിൽ, ഈ കവിതാലോകത്തിലേക്കൊന്ന് കടന്നു ചെന്നാൽ മതി. “ഏതുതേജസാ പൂജിതമല്ലനിൻ, നൂതനോദയസൗഭാഗം ബാല്യമേ” എന്നെഴുതുമ്പോൾ മണ്ണി നേയും, വിണ്ണിനേയും നിഷ്പ്രഭമാക്കുന്ന നിഷ്ക്കളങ്കതയുടെ നിറകുടങ്ങളായ പിഞ്ചു പൈതങ്ങളേയും, മഹത്തായ ശൈശവത്തേയും ശാശ്വതീകരിക്കുന്ന കവിയുടെ നന്മ മനസ്സ് തെളിനീർപോലെ നമുക്ക് തെളിഞ്ഞുകാണാം “വാക്കുകളാൽ കരിമ്പുതപ്പേന്തുന്നു

വാസ്തവ മനോഭാവം പലപ്പോഴും”

അർത്ഥവത്തായ ഈ വരികളിൽ ചിലസന്ദർഭങ്ങളിൽ മനസ്സുതുറക്കാനാകാ തെ നല്ലപിള്ള ചമയുന്ന നമ്മുടെയൊക്കെ

സ്വഭാവവും വെളിച്ചതുവരുന്നു. ഈ വാങ്മയ ത്തിലൂടെ കവിതയുടെ തനിമ കൂടിവ്യക്തമാക്കുന്നു. യഥാർത്ഥ

കവിത്വമുള്ളവർക്കുമാത്രമേ കവിതയുടെ സ്വരൂപം കണ്ടെത്താനും ആവി ഷ്ക്കരിക്കാനും കഴിയുകയുള്ളുവെന്ന് വ്യക്തമാക്കുന്ന ഉദാത്തമായ ഉദാഹര ണങ്ങൾ ബാലാമണിഅമ്മക്കവിതയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ഇവരുടെ കവി തയിലെ മാതൃ -സാഹോഹര്യ-ശൈശവഭാവങ്ങൾ പ്രാവർത്തികമാക്കെ ണ്ട കാലഘട്ടം കൂടിയാണിതെന്നു കൂടി ഓർമ്മിപ്പിക്കട്ടെ. എന്തിലും ഏതിലും സ്വാർത്ഥത ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സമകാലീന സമൂഹത്തിന്റെ. മാതൃത്വം പോലും വിലപേശലിന് വിധേയമാകുമ്പോൾ ബാലാമണി അമ്മയുടെ മഹത്തായ കവിതകളോരോന്നും ജീവനാഔഷധം പോലെ, അമുല്യവും വഴിവിളക്കായും അനുഭവപ്പെടാതിരിക്കില്ല. തലമുറകളെ മുന്നിൽ കണ്ടാണല്ലോ ആ മാതൃത്വം തൂലിക ചലിപ്പിച്ചത്.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img